ഗ്ലോ​ബ​ൽ ഷേ​പ്പേ​ർ​സ് ക​മ്യൂ​ണി​റ്റി​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​കാ​ൻ അ​വ​സ​രം
Friday, February 28, 2020 12:24 AM IST
കൊ​​ച്ചി: വേ​​ൾ​​ഡ് ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റം എ​​ന്ന സ്വ​​ത​​ന്ത്ര രാ​​ജ്യാ​​ന്ത​​ര സ​​ന്ന​​ദ്ധ സ്ഥാ​​പ​​ന​​ത്തി​​നു കീ​​ഴി​​ലു​​ള്ള ഗ്ലോ​​ബ​​ൽ ഷേ​​പ്പേ​​ർ​​സ് ക​​മ്യൂ​​ണി​​റ്റി (ജി​​എ​​സ് സി) ​​എ​​ന്ന സം​​ഘ​​ട​​ന​​യി​​ൽ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രാ​​കാ​​ൻ അ​​വ​​സ​​രം. ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള 30 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്കാ​​ണ് ക്ഷ​​ണ​​മു​​ള്ള​​ത്.

153 രാ​​ജ്യ​​ങ്ങ​​ളി​​ലെ 414 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി 8900 പേ​​രാ​​ണ് ഈ ​​സം​​ഘ​​ട​​ന​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പ്രാ​​ദേ​​ശി​​ക​​വും മേ​​ഖ​​ലാ​​പ​​ര​​വും അ​​ന്താ​​രാ​​ഷ്ട്ര​​വു​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളെ നേ​​രി​​ടാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ളെ പ്രാ​​പ്ത​​രാ​​ക്കു​​ക​​യാ​​ണ് സം​​ഘ​​ട​​ന​​യു​​ടെ ല​​ക്ഷ്യം. സ്ത്രീ-​​പു​​രു​​ഷ തു​​ല്യ​​ത നോ​​ക്കി​​യാ​​യി​​രി​​ക്കും സെ​​ല​​ക്ഷ​​ൻ. സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ bit.ly/GlobalSha persKochi എ​​ന്ന വെ​​ബ്​​സൈ​​റ്റി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.