കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ലി​ൽ ഉണ്ടായേക്കും
കു​ട്ട​നാ​ട്  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്  ഏ​പ്രി​ലി​ൽ  ഉണ്ടായേക്കും
Thursday, February 27, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​പ്രി​​​ലി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും. മ​​​റ്റു ചി​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നൊ​​​പ്പം ഏ​​​പ്രി​​​ലി​​​ൽ കു​​​ട്ട​​​നാ​​​ടും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു.

പ​​​രീ​​​ക്ഷ​​​ക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ മാ​​​ർ​​​ച്ചി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​ല​​​ക്ഷ​​​ൻ തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നാ​​​ണെ​​​ന്നു ടി​​​ക്കാ​​​റാം മീ​​​ണ പ​​​റ​​​ഞ്ഞു.


വി​​​ഷു, ഈ​​​സ്റ്റ​​​ർ ക​​​ഴി​​​ഞ്ഞു വ​​​രു​​​ന്ന ആ​​​ഴ്ച​​​യി​​​ലാ​​​കാം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനു സാ​​​ധ്യ​​​ത. എ​​​ൻ​​​സി​​​പി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ചാ​​​ണ്ടി അ​​​ന്ത​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ്ടി​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.