വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വം: വ്യാ​ജ കാ​ട്രി​ഡ്ജ് നി​ർ​മി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ
വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വം:  വ്യാ​ജ കാ​ട്രി​ഡ്ജ് നി​ർ​മി​ച്ച  എ​സ്ഐ അ​റ​സ്റ്റി​ൽ
Thursday, February 27, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​ലീ​സ് സേ​ന​യു​ടെ 12,061 വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​യു​ധ​സേ​നാ ക്യാം​പി​ലെ എ​സ്ഐ​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു​ചെ​യ്തു.

കാ​ണാ​താ​യ കാ​ട്രി​ഡ്ജ് ഡ്രി​ല്ലു​ക​ൾ​ക്കു പ​ക​രം വ്യാ​ജ കാ​ട്രി​ഡ്ജ് നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് അ​ടൂ​ർ കെ​എ​പി ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ റെ​ജി ബാ​ല​ച​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ റെ​ജി പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​ന്പി​ലെ ക്വാ​ർ​ട്ട​ർ മാ​സ്റ്റ​ർ ആ​യി​രു​ന്നു.

വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ റെ​ജി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 2014 മേ​യി​ലാ​ണ് 350 കാ​ട്രി​ഡ്ജ് ഡ്രി​ല്ലു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന് ക്വാ​ർ​ട്ട​ർ മാ​സ്റ്റ​ർ ആ​യി​രു​ന്ന റെ​ജി ബാ​ല​ച​ന്ദ്ര​ൻ മ​ന​സി​ലാ​ക്കി​യ​ത്. ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം 350 വ്യാ​ജ ഡ്രി​ൽ കാ​ട്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കു​ക​യും ക്വാ​ർ​ട്ട​ർ ഗാ​ർ​ഡി​ൽ വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.


വെ​ടി​യു​ണ്ട​ക​ളും തോ​ക്കു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് സി​എ​ജി റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ എ​സ്എ​പി ക്യാ​ന്പി​ലെ ഇ​ൻ​സാ​സ് തോ​ക്കു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​ക​യും തോ​ക്കു​ക​ളൊ​ന്നും കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.