പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​രം: ചെ​ന്നി​ത്ത​ല
പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം  ഭ​ര​ണ​ഘ​ട​നാ​പ​രം: ചെ​ന്നി​ത്ത​ല
Thursday, February 27, 2020 12:08 AM IST
കൊ​​​ച്ചി: പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പ​​​ഠ​​​നം മു​​​ട​​​ങ്ങു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മ​​​രം ചെ​​​യ്യാ​​​നും പ​​​ഠി​​​പ്പു​​​മു​​​ട​​​ക്കാ​​​നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം അ​​​ക്ര​​​മ​​​രാ​​​ഷ്‌ട്രീ​​​യം ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​മാ​​​ണ്. അ​​​നാ​​​വ​​​ശ്യ പ​​​ഠി​​​പ്പു​​​മു​​​ട​​​ക്കു​​​ക​​​ള്‍ പാ​​​ടി​​​ല്ല.


വി​​​ധി എ​​​ത്ര​​​ത്തോ​​​ളം പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് സം​​​ശ​​​യ​​​മു​​​ണ്ട്. പൂ​​​ര്‍​ണ​​​മാ​​​യി കോ​​​ട​​​തി വി​​​ധി മ​​​ന​​​സി​​​ലാ​​​ക്കി​​​യശേ​​​ഷം വി​​​ശ​​​ദ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.