വി​ദ്യാ​ര്‍​ഥി സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ച്ച വി​ധി സ്വാ​ഗ​താ​ര്‍​ഹം: ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ്
Thursday, February 27, 2020 12:08 AM IST
കൊ​​​​ച്ചി: ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഘൊ​​​​രാ​​​​വോ​​​​യും പി​​​​ക്ക​​​​റ്റിം​​​​ഗും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി സ​​​​മ​​​​ര​​​​ങ്ങ​​​​ള്‍ നി​​​​രോ​​​​ധി​​​​ച്ചു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മാ​​​​ണെ​​​​ന്ന് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ ഈ ​​​​വി​​​​ധി സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കും. ഹൈ​​​​ക്കോ​​​​ട​​​​തിവി​​​​ധി ​ന​​​​ട​​​പ്പാ​​​​ക്കാ​​​​ന്‍ ആ​​​​ത്മാ​​​​ര്‍​ഥ​​​​മാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​ണ്ടാ​​​​ക​​​​ണം.

ക​​​​ലാ​​​​ല​​​​യ രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​നു നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത ന​​​​ല്‍​കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് കെ.​​​കെ. ​ദി​​​​നേ​​​​ശ​​​​ന്‍ ക​​​​മ്മി​​​റ്റി ശി​​​​പാ​​​​ര്‍​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി സം​​​​ഘ​​​​ട​​​​നാ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും പ​​​​രാ​​​​തി പ​​​​രി​​​​ഹാ​​​​ര ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും എ​​​​ന്ന പേ​​​​രി​​​​ല്‍ പു​​​​തി​​​​യൊ​​​​രു നി​​​യ​​​മ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന് സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ശ്ര​​​​മ​​​​ത്തി​​​​നേ​​​​റ്റ തി​​​​രി​​​​ച്ച​​​​ടി കൂ​​​​ടി​​​​യാ​​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ന്നും ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ന്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.