ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കും
ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക്  മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കും
Wednesday, February 26, 2020 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ക്ക്, ലോ​​​റി ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് മാ​​​ർ​​​ഗരേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. തൊ​​​ഴി​​​ൽവ​​​കു​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് മാ​​​ർ​​​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ക. റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ, ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ, ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നി​​​വ​​​ര​​​ടങ്ങി​​​യ സം​​​ഘ​​​മാ​​​ണ് മാ​​​ർ​​​ഗരേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ക. മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ഓ​​​രോ ജി​​​ല്ല​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 14 പ്ര​​​ത്യേ​​​ക സ്‌​​​ക്വാ​​​ഡു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ​​​യും പോ​​​ലീ​​​സി​​​ലെ​​​യും ഓ​​​രോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് സ്‌​​​ക്വാ​​​ഡി​​​ലു​​​ണ്ടാ​​​കു​​​ക. റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ സ്‌​​​ക്വാ​​​ഡു​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കും. റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റും. ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സി​​​ഡാ​​​ക്കി​​​ന്‍റെ സഹാ​​​യ​​​ത്തോ​​​ടെ സ്മാ​​​ർ​​​ട്ട് ലൈ​​​സ​​​ൻ​​​സ് കാ​​​ർ​​​ഡ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​വി​​​നാ​​​ശി​​​യി​​​ലെ അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം ഡ്രൈ​​​വ​​​റു​​​ടെ അ​​​ശ്ര​​​ദ്ധ​​​യും ക​​​ണ്ടെ​​​യ്‌​​​ന​​​ർ ലോ​​​ക്ക് ചെ​​​യ്യാ​​​ത്ത​​​തു​​​മാ​​​ണെ​​​ന്ന ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. അ​​​വി​​​നാ​​​ശി അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ൽ​​​കു​​​ന്ന പ​​​ത്ത് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ആ​​​ദ്യഗ​​​ഡു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ അ​​​ടു​​​ത്ത ദി​​​വ​​​സം ന​​​ൽ​​​കും. ഹൈ​​​വേ​​​ക​​​ളി​​​ൽ ട്ര​​​ക്കു​​​ക​​​ളി​​​ലും ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളി​​​ലും ലോ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


പു​​​തി​​​യ മോ​​​ട്ടോ​​​ർവാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു ഡ്രൈ​​​വ​​​ർ മ​​​തി​​​യെ​​​ന്ന നി​​​ബ​​​ന്ധ​​​ന പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​റു​​​ന്ന ക്രൂ ​​​ചെ​​​യ്ഞ്ച് മാ​​​തൃ​​​ക ന​​​ട​​​പ്പാ​​​ക്കും. ദീ​​​ർ​​​ഘ​​​ദൂ​​​ര ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കും. ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ 36 സ്ഥ​​​ല​​​ത്തും സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ 11 ഇ​​​ട​​​ങ്ങ​​​ളി​​​ലും വി​​​ശ്ര​​​മകേ​​​ന്ദ്ര​​​മൊ​​​രു​​​ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.