ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി
Wednesday, February 26, 2020 12:30 AM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: പു​​​ഴ​​​യി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യെ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യി. പ​​​രി​​​പ്പാ​​​യി​​​യി​​​ൽ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ്-​​​ക​​​വി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ സ​​​ന്ദീ​​​പ് സേ​​​വ്യ​​​റി​​​നെ(17)​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30നാ​​യി​​​രു​​​ന്നു സം​​​ഭ​​​വം. ശ്രീ​​​ക​​​ണ്ഠ​​​പു​​​രം ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ സ​​​ന്ദീ​​​പി​​​ന് സ്കൂ​​​ളി​​​ൽ പ്രാ​​​ക്‌​​​ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക്ലാ​​​സു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​തി​​നാ​​ൽ, സ​​​ഹോ​​​ദ​​​ര​​​ൻ സാ​​​യൂ​​​ജ് സേ​​​വ്യ​​​റി​​​നും കൂ​​​ട്ടു​​​കാ​​​ർ​​​ക്കു​​​മൊ​​​പ്പം വീ​​​ടി​​​ന് സ​​​മീ​​​പ​​​ത്തെ പ​​​രി​​​പ്പാ​​​യി പു​​​ഴ​​​യി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു.


കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​റു​​​ക​​​ര​​​യാ​​​യ അ​​​ഡൂ​​​ർ ഭാ​​​ഗ​​​ത്ത് പു​​​ഴ​​​യി​​​ലേ​​ക്ക് തെ​​​ങ്ങ് വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട് അ​​​വി​​​ടേ​​​ക്ക് നീ​​​ന്തു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​നും കൂ​​​ട്ടു​​​കാ​​​രും മ​​​റു​​​ക​​​ര​​​യി​​​ലെ​​​ത്തി സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സും അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു​​​വ​​​രെ തെ​​​ര​​ഞ്ഞെ​​​ങ്കി​​​ലും സ​​​ന്ദീ​​​പി​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. തെ​​​ര​​​ച്ചി​​​ൽ ഇ​​​ന്നും തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.