സാന്പത്തിക സംവരണം: സർക്കുലർ ഉടൻ പുറത്തിറക്കണമെന്ന് ജോസ് കെ. മാണി
സാന്പത്തിക സംവരണം: സർക്കുലർ ഉടൻ പുറത്തിറക്കണമെന്ന് ജോസ് കെ. മാണി
Tuesday, February 25, 2020 1:11 AM IST
കോ​ട്ട​യം: മു​ന്നാ​ക്ക​ക്കാരി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ല​ഭി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ർ​ക്കു​ല​ർ അ​ടി​യ​ന്ത​ര​മാ​യി റ​വ​ന്യു​വ​കു​പ്പ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ജോ​സ് കെ. ​മാ​ണി എം​പി.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളാ​യ സു​റി​യാ​നി ക്രൈ​സ്ത​വ​ർ, നാ​യ​ർ ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം അം​ഗീ​ക​രി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത് 2020 ജ​നു​വ​രി മൂ​ന്നി​നാ​ണ്. ഫെ​ബ്രു​വ​രി 12നു ​ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​മി​റ​ങ്ങി. എ​ന്നാ​ൽ, ഉ​ത്ത​ര​വു​കൊ​ണ്ടു മാ​ത്രം ആ​ർ​ക്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല. ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​തു​ണ്ട്. സ​ർ​ക്കു​ല​ർ അ​ടി​യ​ന്ത​ര​മാ​യി പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നു ഫെ​ബ്രു​വ​രി 12 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.