കുട്ടനാട് സ്ഥാനാർഥി: ജോസ് വിഭാഗം ഉപസമിതി ചേരും
Tuesday, February 25, 2020 12:28 AM IST
കോ​​ട്ട​​യം: കു​​ട്ട​​നാ​​ട് ഉ​​പ​​തെ​​രെ​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തി​​നാ​​യി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള ഉ​​പ​​സ​​മി​​തി യോ​​ഗം 26നു ​​കു​​ട്ട​​നാ​​ട്ടി​​ൽ ചേ​​രും. കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ഉ​​ന്ന​​താ​​ധി​​കാ​​ര ​സ​​മി​​തി ​​യോ​​ഗ​​മാ​​ണ് ഈ ​തീ​​രു​​മാ​​നം എ​​ടു​​ത്ത​​ത്.

കു​​ട്ട​​നാ​​ട് നി​​യോ​​ജ​​ക ​മ​​ണ്ഡ​​ല​​ത്തി​​ലെ​​യും ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ​​യും പ്ര​​ധാ​​ന നേ​​താ​​ക്ക​​ളി​​ൽ​നി​​ന്നും പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​നി​​ന്നും സ്ഥാ​​നാ​​ർ​​ഥി​​യെ സം​​ബ​​ന്ധി​​ച്ച നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കാ​​ൻവേ​​ണ്ടി​​യാ​​ണ് ഉ​​പ​​സ​​മി​​തി അം​​ഗ​​ങ്ങ​​ൾ യോ​​ഗം ചേ​​രു​​ന്ന​​ത്. ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, വി.​​ടി. ജോ​​സ​​ഫ്, വി.​​സി. ഫ്രാ​​ൻ​​സി​​സ്, ജേ​​ക്ക​​ബ് തോ​​മ​​സ് അ​​രി​​കു​​പു​​റം എ​​ന്നി​​വ​​രാ​​ണ് ഉ​​പ​​സ​​മി​​തി അം​​ഗ​​ങ്ങ​​ൾ.


ഏ​​പ്രി​​ൽ 29നു ​​കോ​​ട്ട​​യ​​ത്തു ന​​ട​​ക്കു​​ന്ന കെ.​​എം. മാ​​ണി സ്മൃ​​തി​സം​​ഗ​​മ​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ പ്ര​​വ​​ർ​​ത്ത​​നം യോ​​ഗം വി​​ല​​യി​​രു​​ത്തി. നി​​യോ​​ജ​​ക​ മ​​ണ്ഡ​​ലം ജ​​ന​​റ​​ൽ ബോ​​ഡി യോ​​ഗ​​ങ്ങ​​ൾ മാ​​ർ​​ച്ച് എ​​ട്ടു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. മാ​​ർ​​ച്ച് 15 മു​​ത​​ൽ സ്മൃ​​തി സം​​ഗ​​മ​​ത്തി​​ന്‍റെ പ്ര​​ച​​ര​​ണാ​​ർ​​ഥം ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.