ദ​ളി​ത് വി​ദ്യാ​ര്‍​ഥി​നി​ക്ക് മാ​ന​സി​ക പീ​ഡ​നം; അധ്യാപകന് സസ്പെൻഷൻ
Tuesday, February 25, 2020 12:28 AM IST
പെ​​​രി​​​യ(​​ക​​ണ്ണൂ​​ർ): കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ ജാ​​​തീ​​​യ​​​മാ​​​യും മാ​​​ന​​​സി​​​ക​​​മാ​​​യും പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തു. ഡോ. ​​​പ്ര​​​സാ​​​ദ് പ​​​ന്ന്യ​​​നെ​​​യാ​​​ണ് വി​​​സി ഡോ. ​​​ജി. ഗോ​​​പ​​​കു​​​മാ​​​ര്‍ സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​നി​​​ടെ​​യാ​​​ണ് ഗൈ​​​ഡാ​​​യി​​​രു​​​ന്ന ഡോ. ​​​പ്ര​​​സാ​​​ദി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ജാ​​​തീ​​​യ വി​​​വേ​​​ച​​​ന​​​വും മാ​​​ന​​​സി​​​ക​​​പീ​​​ഡ​​​ന​​​വും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് ഡോ. ​​​പ്ര​​​സാ​​​ദ് പ​​​ന്ന്യ​​​നെ ഗൈ​​​ഡ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് നീ​​​ക്കി പ​​​ക​​​രം ഡോ. ​​​ആ​​​ശ​​​യെ നി​​​യ​​​മി​​​ക്കു​​​ക​​​യും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.