കെ​പി​സി​സി രാ​ഷ്‌ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം റ​​ദ്ദാ​ക്കി​യ മു​ല്ല​പ്പ​ള്ളി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ, ​ഐ ഗ്രൂ​പ്പു​ക​ൾ
കെ​പി​സി​സി രാ​ഷ്‌ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം റ​​ദ്ദാ​ക്കി​യ  മു​ല്ല​പ്പ​ള്ളി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ, ​ഐ ഗ്രൂ​പ്പു​ക​ൾ
Monday, February 24, 2020 3:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ച്ച കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ എ, ​​​ഐ ഗ്രൂ​​​പ്പു​​​ക​​​ൾ രം​​​ഗ​​​ത്ത്. അ​​​ടു​​​ത്ത എ​​​ട്ടി​​​നു വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​രു​​​ന്ന രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി യോ​​​ഗം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​രു ഗ്രൂ​​​പ്പു​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഇ​​​രുഗ്രൂ​​​പ്പു​​​ക​​​ളും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ പ​​​രാ​​​തി അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ മു​​​ല്ല​​​പ്പ​​​ള്ളി എ​​​ന്തി​​​നാ​​​ണു ഭ​​​യ​​​ക്കു​​​ന്ന​​​തെ​​​ന്നും ഗ്രൂ​​​പ്പു നേ​​​താ​​​ക്ക​​​ൾ ചോ​​​ദി​​​ക്കു​​​ന്നു.


ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തെ വി​​​മ​​​ർ​​​ശ​​​നം മാ​​​ത്രം ന​​​ട​​​ത്തു​​​ന്ന കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​യ​​​കാ​​​ര്യ സ​​​മി​​​തി എ​​​ന്തി​​​നാ​​​ണെ​​​ന്നും കെ​​​പി​​​സി​​​സി നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​നി രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്ത ര​​​ണ്ടി​​​നു വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​രു​​​ന്ന കെ​​​പി​​​സി​​​സി രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി യോ​​​ഗം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​താ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​ബ​​​ല ശ​​​ക്തി​​​ക​​​ളാ​​​യ ഗ്രൂ​​​പ്പു​​​ക​​​ളെ പ്ര​​​കോ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.