അവിനാശി: സി​സിടി​വി പ​രി​ശോ​ധി​ക്കു​ന്നു
അവിനാശി: സി​സിടി​വി പ​രി​ശോ​ധി​ക്കു​ന്നു
Saturday, February 22, 2020 12:52 AM IST
തൃ​​​ശൂ​​​ർ: അ​​​വി​​​നാ​​​ശി ബ​​​സ​​​പ​​​ക​​​ട​​​ത്തി​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തു ഡ്രൈ​​​വ​​​ർ ഹേ​​​മ​​​രാ​​​ജ് ത​​​ന്നെ​​​യാ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ. ഹേ​​​മ​​​രാ​​​ജ​​​ല്ല, ലോ​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹാ​​​യി​​​യാ​​​ണ് വ​​​ണ്ടി ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ്ര​​​ച​​രി​​ക്കു​​ന്ന​​ത്. എ​​​ന്നാ​​​ൽ, താ​​​നാ​​​ണ് ലോ​​​റി ഓ​​​ടി​​​ച്ച​​​തെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് ഹേ​​​മ​​​രാ​​​ജ് പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

അ​​​ഭ്യൂ​​​ഹം വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​തേ​​​ക്കു​​​റി​​​ച്ചു ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ലോ​​​റി​​​യി​​​ൽ ഹേ​​​മ​​​രാ​​​ജ് മാ​​​ത്ര​​​മേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. ലോ​​​റി ക​​​ട​​​ന്നു​​​വ​​​ന്ന വ​​​ഴി​​​ക​​​ളി​​​ലെ സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ചു.


സ​​​ഹാ​​​യി​​​യാ​​​ണ് വ​​​ണ്ടി ഓ​​​ടി​​​ച്ച​​​തെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ച് കേ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും ചി​​​ല​​​ർ നേ​​​രി​​​ട്ട് ഇ​​​ക്കാ​​​ര്യം ത​​​ന്നോ​​​ടു ചോ​​​ദി​​​ച്ചെ​​​ന്നും എ​​​ന്നാ​​​ൽ, പോ​​​ലീ​​​സാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യേ​​​ണ്ട​​​തെ​​​ന്നും പാ​​​ല​​​ക്കാ​​​ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ർ​​​ടി​​​ഒ പി. ​​​ശി​​​വ​​​കു​​​മാ​​​ർ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.