മലയാളം - മുതുവാൻഭാഷാ നിഘണ്ടു പുറത്തിറക്കി
Saturday, February 22, 2020 12:17 AM IST
മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​ക​സ​ന​ത്തി​നും ക​രു​ത്തു​പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​ട​മ​ല​ക്കു​ടി സ​ർ​ക്കാ​ർ ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം - മു​തു​വാ​ൻ​ഭാ​ഷ നി​ഘ​ണ്ടു പു​റ​ത്തി​റ​ക്കി. മു​തു​വാ​ൻ ജ​ന​ത ഉ​പ​യോ​ഗി​ക്കു​ന്ന 2500-ഓ​ളം വാ​ക്കു​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്കു ത​ർ​ജി​മ ചെ​യ്താ​ണ് നി​ഘ​ണ്ടു​വി​നു രൂ​പം​ന​ൽ​കി​യ​ത്.

കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​ർ സ്വ​ദേ​ശി​യും അ​ധ്യാ​പ​ക​നു​മാ​യ വി. ​സു​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ഘ​ണ്ടു ത​യാ​റാ​ക്കി​യ​ത്. ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി മൂ​ന്നാ​ർ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മ​ഞ്ജു​ളാ​ദേ​വി​ക്ക് ആ​ദ്യ​പ്ര​തി ന​ൽ​കി നി​ഘ​ണ്ടു​വി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.


ഇ​ട​മ​ല​ക്കു​ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഏ​ക ആ​ശ്ര​യ​മാ​ണ് ഇ​ട​മ​ല​ക്കു​ടി സ​ർ​ക്കാ​ർ ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ. ഗോ​ത്ര​നി​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലെ ബു​ദ്ധി​മു​ട്ട് ഇ​വി​ടെ ജോ​ലി​ക്കെ​ത്തു​ന്ന അ​ധ്യാ​പ​ർ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​രു​ന്നു. മാ​തൃ​ഭാ​ഷ മ​ല​യാ​ള​മാ​ണെ​ങ്കി​ലും മു​തു​വാ​ൻ സ​മു​ദാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തു​ന്പോ​ൾ മാ​ത്ര​മേ മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ൾ കേ​ട്ടു​തു​ട​ങ്ങു​ക​യു​ള്ളൂ. കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത് അ​ധ്യാ​പ​ക​ർ​ക്കോ അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​തു കു​ട്ടി​ക​ൾ​ക്കോ മ​ന​സി​ലാ​കാ​തെ വ​ന്നു. ഇ​തി​നെത്തുടർ ന്നാണ് മു​തു​വാ​ൻ ഭാ​ഷ നി​ഘ​ണ്ടു​വി​ലേ​ക്ക് ഇ​പ്പോ​ൾ എ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.