നി​​​യ​​​മ​​​സ​​​ഭാ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം മാ​​​ർ​​​ച്ച് ര​​​ണ്ടു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ
Thursday, February 20, 2020 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം മാ​​​ർ​​​ച്ച് ര​​​ണ്ടു മു​​​ത​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മാ​​​ർ​​​ച്ച് 31ന​​​കം സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ നീ​​​ളും. പോ​​​ലീ​​​സി​​​നു​​​ള്ള കേ​​​ന്ദ്ര ഫ​​​ണ്ടി​​​ലെ അ​​​ഴി​​​മ​​​തി​​​യും വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ കാ​​​ണാ​​​താ​​​യ​​​തും അ​​​ട​​​ക്ക​​​മു​​​ള്ള സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു​​​ള്ള പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​മാ​​​ണ്.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ തി​​​രി​​​ച്ചു​​​ള്ള ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്രം 13 ദി​​​വ​​​സം വേ​​​ണ്ടി​​​വ​​​രും. തു​​​ട​​​ർ​​​ന്ന് ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും ധ​​​ന​​​കാ​​​ര്യ ബി​​​ല്ലും പാ​​​സാ​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും. മാ​​​ർ​​​ച്ച് 31ന​​​കം സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കി ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ത​​​ന്നെ പു​​​തു വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.


ബ​​​ജ​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ മാ​​​ർ​​​ച്ച് 30ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം എ​​​ട്ടു​​​വ​​​രെ സ​​​ഭ സ​​​മ്മേ​​​ളി​​​ക്കും. ചി​​​ല ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​രം ബി​​​ല്ലു​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​രും. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഏ​​​പ്രി​​​ൽ എ​​​ട്ടോ​​​ടെ സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ക​​​ഴി​​​ഞ്ഞ സ​​​ഭാ​​​സ​​​മ്മേ​​​ള​​​നം 12നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.