ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു രണ്ടു പേർ മരിച്ചു
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു രണ്ടു പേർ മരിച്ചു
Tuesday, February 18, 2020 1:09 AM IST
അ​ടി​മാ​ലി: മൂ​ന്നാ​ർ പോ​ത​മേ​ട്ടി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​തി​ര​പ്പ​ള്ളി ചെ​രി​വി​ൽ​ക​ല​യി​ൽ രാ​ജേ​ഷ് (30), കൊ​ല്ലം ശൂര​നാ​ട് എ​ജി ഭ​വ​ൻ പു​ഷ്പാം​ഗ​ദ​ൻ (62) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ടാ​ട്ടു​പ്പാ​റ സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് (55), കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി അ​ജ​യ് (24) എ​ന്നി​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ലാ​ർ ട​ണ​ൽ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. അ​പ​ക​ടം ​ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണു സംഭവം പുറംലോ​കമ​റി​ഞ്ഞ​ത്. രാ​ത്രി 12-ഓ​ടെ ഇ​തു​വ​ഴി പോ​യ ആ​ളു​ക​ൾ കൊ​ക്ക​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് വെ​ട്ടം ക​ണ്ടു മൂ​ന്നാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​ള​രെ ദു​ർ​ഘ​ട​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ താ​മ​സ​മു​ണ്ടാ​യി. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.


ര​വി​യാ​ണ് മ​രി​ച്ച രാ​ജേ​ഷി​ന്‍റെ പി​താ​വ്. മാ​താ​വ്: ഗി​രി​ജ.

ആ​ന​ന്ദ​വ​ല്ലി​യാ​ണ് പു​ഷ്പാം​ഗ​ദ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ഗി​രീ​ഷ് (ജ​വാ​ൻ നാ​ഗാ​ലാ​ൻ​ഡ്), അ​നി​ഷ് കു​മാ​ർ (ഫെ​ഡ​റ​ൽ ബാ​ങ്ക് അ​സി. മാ​നേ​ജ​ർ ക​ല​യ​പു​രം, കൊ​ട്ടാ​ര​ക്ക​ര). മ​രു​മ​ക്ക​ൾ: ഡാ​ലി​യ, അശ്വ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.