ക​ര​ൾരോഗം ബാധിച്ച കു​ഞ്ഞി​ന്‍റെ നിലയി​ല്‍ മാ​റ്റ​മി​ല്ല
Tuesday, February 18, 2020 1:09 AM IST
കൊ​​​ച്ചി: ഗു​​​രു​​​ത​​​ര ക​​​ര​​​ള്‍രോ​​​ഗം ബാ​​​ധി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു കൊ​​​ച്ചി ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി​​​യി​​​ല്‍ എ​​​ത്തി​​​ച്ച ഒ​​​മ്പ​​​തു മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​ന്‍റെ സ്ഥി​​​തി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ കു​​​ഞ്ഞി​​​ന് ചേ​​​രു​​​ന്ന ക​​​ര​​​ള്‍ ദാ​​​താ​​​വി​​​നെ തേ​​​ടു​​​ക​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രും ബ​​​ന്ധു​​​ക്ക​​​ളും. തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ണ് കു​​​ട്ടി​ ഇ​​​പ്പോ​​​ള്‍.


ശ​​​നി​​​യാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​ശേ​​​ഷം ന​​ട​​ത്തി​​യ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യ ക​​​ര​​​ള്‍ രോ​​​ഗ​​​മാ​​ണെ​​​ന്നും ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ഹാ​​​ര​​​മെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ​​യ്ക്കു ഫാ​​​റ്റി ലി​​​വ​​​റാ​​​യ​​​തി​​​നാ​​​ലും പി​​​താ​​​വി​​​ന്‍റെ ര​​​ക്ത​​​ഗ്രൂ​​​പ്പ് ബി ​​​പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​തി​​​നാ​​​ലു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ ക​​​ര​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​ത്. കു​​​ഞ്ഞി​​​ന്‍റെ എ ​​​പോ​​​സ്റ്റീ​​​വ് ര​​​ക്ത​​ഗ്രൂ​​​പ്പാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.