ഐ​എ​സ്ആ​ർ​ഒ​യി​ൽ യു​വ ശാ​സ്ത്ര​ജ്ഞ പ​രി​പാ​ടി​യി​ലേ​ക്ക് ര​ജി​സ്ട്രേഷൻ
Tuesday, February 18, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ന്ത്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം (ഐ​​​എ​​​സ്ആ​​​ർ​​​ഒ) 2019 ൽ ​​​ആ​​​രം​​​ഭി​​​ച്ച യു​​​വ ശാ​​​സ്ത്ര​​​ജ്ഞ പ​​​രി​​​പാ​​​ടി​​​യാ​​​യ യു​​​വ​​​വി​​​ജ്ഞാ​​​നി കാ​​​ര്യ​​​ക്ര​​​മി (യു​​​വി​​​ക) ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

യു​​​വ​​​ജ​​​ന​​​ത​​​യ​​​ക്ക് ബ​​​ഹി​​​രാ​​​കാ​​​ശ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്ര​​​വും ബ​​​ഹി​​​രാ​​​കാ​​​ശ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച അ​​​ടി​​​സ്ഥാ​​​ന അ​​​റി​​​വു​​​ക​​​ൾ പ​​​ക​​​ർ​​​ന്നു​​​കൊ​​​ടു​​​ത്തു​​​കൊ​​​ണ്ട് അ​​​വ​​​രി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ താ​​​ൽ​​​പ​​​ര്യം ഉ​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് ഇ​​​തി​​​നു​​​ള്ള​​​ത്. മേ​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ത്തെ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​യാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്‌​​​സി സി​​​ല​​​ബ​​​സു​​​ക​​​ളി​​​ലെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​ൽ നി​​​ന്നും ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ന്നും കേ​​​ന്ദ്ര ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മൂ​​​ന്ന് കു​​​ട്ടി​​​ക​​​ളെ വീ​​​ത​​​മാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.


9-ാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് യോ​​​ഗ്യ​​​ത. എ​​​ട്ടാം ക്ലാ​​​സി​​​ലെ മാ​​​ർ​​​ക്കി​​​ന്‍റെ​​​യും പാ​​​ഠ്യേ​​​ത​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. www.isro.gov.in എ​​​ന്ന ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ 24 വ​​​രെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.