മർദനമേറ്റ കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
Tuesday, February 18, 2020 12:31 AM IST
അ​ന്പ​ല​പ്പു​ഴ: മാ​താ​വും കാ​മു​ക​നും ചേ​ർ​ന്നു മ​ർ​ദി​ച്ച കു​ട്ടി​യു​ടെ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി. ശി​ശു​രോ​ഗ സ​ർ​ജ​റി​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാം വ​ർ​ക്കി, ശി​ശു​രോ​ഗ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ അ​ഷ്റ​ഫ്, സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​വ​ർ​ഗീ​സ് പു​ന്നൂ​സ് എ​ന്നി​വ​ര​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ് കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യ​ത്.


ചി​കി​ത്സ​യോ​ടു കു​ട്ടി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ശാ​രീ​രി​കവും മാ​ന​സി​കവുമായ ക്ഷ​തങ്ങൾ സു​ഖ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി. ഇ​പ്പോ​ൾ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മി​ല്ല. എ​ങ്കി​ലും ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും ഐ​സി​യു​വി​ൽ തു​ട​രേ​ണ്ടിവ​രു​മെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.