പ്രഫ. സാബു തോമസിനു നാഷണൽ റിസർച്ച് അവാർഡ്
പ്രഫ. സാബു തോമസിനു നാഷണൽ റിസർച്ച് അവാർഡ്
Tuesday, February 18, 2020 12:07 AM IST
കോ​ട്ട​യം: നാ​നോ​സ​യ​ൻ​സ്- ടെ​ക്നോ​ള​ജി​യി​ൽ വി​ശി​ഷ്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കു കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക വ​കു​പ്പ് നാ​നോ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന നാ​ഷ​ണ​ൽ റി​സ​ർ​ച്ച് അ​വാ​ർ​ഡ് എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റും പോ​ളി​മ​ർ നാ​നോ​സ​യ​ൻ​സ് ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്ര​ഫ. സാ​ബു തോ​മ​സി​ന്. ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. സി.​എ​ൻ.​ആ​ർ. റാ​വു അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണു പ്ര​ഫ. സാ​ബു തോ​മ​സി​നെ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ഒ​രു ല​ക്ഷം രൂ​പ​യും ബ​ഹു​മ​തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. മാ​ർ​ച്ച് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന നാ​നോ സ​യ​ൻ​സ് ടെ​ക്നോ​ള​ജി രാ​ജ്യാ​ന്ത​ര കോ​ണ്‍ഫ​റ​ൻ​സി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. രാ​ജ്യാ​ന്ത​ര കോ​ണ്‍ഫ​റ​ൻ​സി​ൽ പ്ര​ഫ. സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.