ഉംറയ്ക്കു പോയ യുവാവ് മദീനയിൽ കുഴഞ്ഞുവീണു മരിച്ചു
ഉംറയ്ക്കു പോയ യുവാവ് മദീനയിൽ കുഴഞ്ഞുവീണു മരിച്ചു
Tuesday, February 18, 2020 12:07 AM IST
നെ​ടു​ങ്ക​ണ്ടം: ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നി​ടെ യു​വാ​വ് മ​ദീ​ന​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ സ​ഹോ​ദ​രി സ​ജീ​ല​യു​ടെ​യും സി​നി​മാ സം​വി​ധാ​യ​ക​ൻ രാ​ജ്ക​പൂ​റി​ന്‍റെ​യും മ​ക​ൻ ഷാ​രൂ​ഖ്(24) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ചെ​ന്നൈ ടീ​ന​ഗ​റി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷാ​രൂ​ഖ്, മാ​താ​വ് സ​ജീ​ല, ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ മ​ക​ൻ ആ​ഫി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 25 അം​ഗ സം​ഘം തീ​ർ​ഥാ​ട​ന​ത്തി​നാ​യി മ​ദീ​ന​യി​ൽ എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഷാ​രൂ​ഖ് കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ജോ​ലി​ക്കാ​യി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഷാ​രൂ​ഖ്.


മ​ലേ​ഷ്യ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഷ​മീ​മ, ചെ​ന്നൈ​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഷാ​നി​യ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ക​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.