കൊച്ചി: ജെ.സി.ഡാനിയേല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷന്റെ ജെ.സി. ഡാനിയേല്‍ രാജരത്ന അവാര്‍ഡുകൾ പ്രഖ്യാപിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേൽ, കവി പ്രഭാവര്‍മ, സംവിധായകരായ ജോഷി, ടി.വി. ചന്ദ്രന്, ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി, ഗീതു മോഹന്‍ദാസ്, കലാഭവൻ ഡയറക്ടർ റവ. ഡോ. ചെറിയാന് കുനിയന്തോടത്ത്, ശ്രീകണ്ഠൻ നായർ എന്നിവര്‍ക്കും രാജരത്ന അവാര്‍ഡുകള്‍ നല്‍കും. സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിലെ നേതൃമികവ് പരിഗണിച്ചാണ് അവാർഡ്.
ജെ.സി. ഡാനിയേല്‍ സോഷ്യല്‍ പെര്‍ഫോമര്‍ അവാര്‍ഡിന് കെ.എം.ആര്. ഗുരുവും കെ.സി. ഡാനിയേല്‍ സോഷ്യല്‍ പെര്‍ഫോര്‍മര്‍ അവാര്‍ഡിനു സോമന് അമ്പാട്ട്, ബൈജു സന്തോഷ്, ശരണ്‍ജിത്ത്, ബൈജു ജോസ്, അച്ചുതന്, മുരളി ഗോപി, നിമിഷ സജയന്, അന്നാ ബെന്‍, വീണ നന്ദകുമാര്‍, പി.കെ. ഗോപി, വിപിന്‍ മോഹന്‍, സുമേഷ് കൂട്ടിക്കല്‍, വിജേഷ് ഗോപാല്‍, ആന്‍ ആമി, ഗിരീഷ് ഗംഗാധരന്, സജി കൊരട്ടി, ഷാനു സമദ്, ഷെബീറലി, മനോജ് വിജയരാജാ ഷാജി പട്ടിക്കര എന്നിവരും അര്‍ഹരായി.
ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് ബെന്‍സി നാസര്‍, ലിസ്റ്റിന് സ്റ്റീഫന്‍, സാജി നന്ദ്യാട്ട് എന്നിവര്‍ക്കാണ്.
28ന് വൈകുന്നേരം അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. അവാർഡ് ദാന ചടങ്ങ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി. അനസ്, സോന എസ്. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.