കാ​ട്ടുതീയണയ്ക്കാൻ ശ്രമിച്ച ര​ണ്ടു വാ​ച്ച​ർ​മാ​ർ ​മ​രി​ച്ചു
Monday, February 17, 2020 1:24 AM IST
ചെ​​​റു​​​തു​​​രു​​​ത്തി: ദേ​​​ശ​​​മം​​​ഗ​​​ലം ഒ​​​ന്നാം വാ​​​ർ​​​ഡി​​​ലെ കൊ​​​റ്റ​​​മ്പ​​ത്തൂ​​​രി​​​ൽ പ​​ട​​ർ​​ന്ന കാ​​ട്ടു​​തീ​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഫോ​​​റ​​​സ്റ്റ് വാ​​​ച്ച​​​ർ​​​മാ​​​രാ​​​യ ര​​​ണ്ടു​​​പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു. ഒ​​​രു ഫോ​​​റ​​​സ്റ്റ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ പൊ​​​ള്ള​​​ലോ​​​ടെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി‍​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ട്രൈ​​​ബ​​​ൽ വാ​​​ച്ച​​​ർ പെ​​​രി​​​ങ്ങ​​​ൽ​​​ക്കുത്ത് വാ​​​ഴ​​​ച്ചാ​​​ൽ ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യി​​​ലെ കെ.​​​യു. ദി​​​വാ​​​ക​​​ര​​​ൻ (43), താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ കൊ​​​ടു​​​മ്പ് എ​​​ട​​​വ​​​ണ വ​​​ള​​​പ്പി​​​ൽ വീ​​​ട്ടി​​​ൽ വേ​​​ലാ​​​യു​​​ധ​​​ൻ (54) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. കൊ​​​ടു​​​മ്പ് വ​​​ട്ട​​​പ്പ​​​റ​​​മ്പി​​​ൽ വീ​​​ട്ടി​​​ൽ ശ​​​ങ്ക​​​ര​​​ൻ (48) ആ​​​ണ് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​ദ്ദേ​​​ഹം താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്.

കൊ​​​റ്റ​​​മ്പ​​​ത്തൂ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി അ​​​ടി​​​ക്കാ​​​ടി​​​നു തീ​​​പി​​​ടി​​​ച്ചി​​​രു​​​ന്നു. നാ​​​ട്ടു​​​കാ​​​രു​​​ടെ പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തീ​​​യ​​​ണ​​​യ്ക്കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​ന്നി​​​രു​​​ന്നു.

വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടു​​​കൂ​​​ടി കാ​​​റ്റ് ദി​​​ശ​​​മാ​​​റി വീ​​​ശി​​​യ​​​തോടെ തീ​​​യ​​​ണ​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ന്ന ഭാ​​​ഗ​​​ത്തേ​​​ക്ക് തീ ​​​ആ​​ളി​​പ്പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ര​​ണ്ടു​​​പേ​​​ർ തീ​​യി​​ൽ​​പ്പെ​​ട്ടു മ​​​രി​​​ച്ച​​​ത്. ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ട് ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണു തീ​​​യ​​​ണ​​​യ്ക്കാ​​നാ​​യി പ​​രി​​ശ്ര​​മി​​ച്ചു​​കൊ​​ണ്ടി​​​രു​​​ന്ന​​​ത്. തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.