ചി​കി​ത്സ​ കഴിഞ്ഞു കോ​ടി​യേ​രി വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ
ചി​കി​ത്സ​ കഴിഞ്ഞു കോ​ടി​യേ​രി വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ
Monday, February 17, 2020 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്തു മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട ചി​​​കി​​​ത്സ​​​യ്ക്കു ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ വീ​​​ണ്ടും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി. ജ​​​നു​​​വ​​​രി 30നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.


പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി തൊ​​​പ്പി ധ​​​രി​​​ച്ചെ​​​ത്തി​​​യ കോ​​​ടി​​​യേ​​​രി ഉ​​​ല്ലാ​​​സ​​​വാ​​​നാ​​​യാ​​​ണു കാ​​​ണ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശചി​​​കി​​​ത്സ ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും തു​​​ട​​​ർ​​ചി​​​കി​​​ത്സ ഇ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​ക്കും. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ലാ​​​ണു കോ​​​ടി​​​യേ​​​രി ചി​​​കി​​​ത്സാ​​​ർ​​​ഥം അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.