പരിക്കേറ്റ ബന്ധുവുമായി പോലീസ് സ്റ്റേഷനിലേക്കു പോകുന്നതിനിടെ അപകടം; യുവാവ് മരിച്ചു
Monday, February 17, 2020 1:22 AM IST
ചി​​ങ്ങ​​വ​​നം: അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ബ​​ന്ധു​​വി​​നെ​​യു​​മാ​​യി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ മൊ​​ഴി ന​​ൽ​​കാ​​ൻ പോ​​കു​​ന്ന​​തി​​നി​​ടെ ബൈ​​ക്കും മി​​നി വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു യു​​വാ​​വു മ​​രി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സം അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ ബ​ന്ധു ര​​ക്ഷ​​പ്പെ​​ട്ടു. ചോ​​ഴി​​യ​​ക്കാ​​ട് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ കെ.​​കെ. മോ​​ഹ​​ന​​ന്‍റെ മ​​ക​​ൻ കെ.​​എം. രാ​​ജേ​​ഷ് കു​​മാ​​റാ​​ണ് (36) മ​​രി​​ച്ച​​ത്. നാ​​ട്ട​​കം കാ​​ക്കൂ​​ർ പാ​​ല​​ക്കു​​ന്നേ​​ൽ പൊ​​ന്ന​​പ്പ​​ന്‍റെ മ​​ക​​ൻ അ​​നീ​​ഷാ(29)​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്.

ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 12ന് ​​മ​​റി​​യ​​പ്പ​​ള്ളി ഇ​​ന്ത്യാ പ്ര​​സി​​നു സ​​മീ​​പ​​ത്താ​​ണ് ഇ​​രു​​വ​​രും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​ൽ എ​​തി​​ർ​​ദി​​ശ​​യി​​ൽ​നി​​ന്നു​​മെ​​ത്തി​​യ മി​​നി വാ​​ൻ ഇ​​ടി​​ച്ച​​ത്. രാ​​ജേ​​ഷ് ധ​​രി​​ച്ചി​​രു​​ന്ന ഹെ​​ൽ​​മ​​റ്റി​​ന്‍റെ ക്ലി​​പ്പ് ത​​ക​​രാ​​റി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​പ്പോ​​ൾ ഹെ​​ൽ​​മ​​റ്റ് തെ​​റി​​ച്ചു പോ​​യി. രാ​​ജേ​​ഷി​​ന്‍റെ ത​​ല പി​​ക്ക​​പ്പ് വാ​​നി​​ലി​​ടി​​ച്ച ​ശേ​​ഷം റോ​​ഡി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ രാ​​ജേ​​ഷ്, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​തി​നി​​ട​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.45ഓ​​ടെ മ​​രി​​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്ന അ​​നീ​​ഷ് 15ന് ​​ഉ​​ച്ച​​യോ​​ടെ ഡി​​സ്ചാ​​ർ​​ജാ​​യി. ഇ​​വി​​ടെ​നി​​ന്നു രാ​​ജേ​​ഷി​​ന്‍റെ ബൈ​​ക്കി​​ൽ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ മൊ​​ഴി ന​​ൽ​​കാ​​ൻ പോ​​കു​​ന്പോ​​ഴാ​​ണ് അ​ടു​ത്ത അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.


സ​​ര​​ള​​യാ​​ണ് രാ​​ജേ​​ഷി​​ന്‍റെ മാ​​താ​​വ്. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.