തൈ​ക്കൂടം-​പേ​ട്ട റൂട്ടിൽ മെട്രോ പ​രീ​ക്ഷ​ണയോട്ടം
തൈ​ക്കൂടം-​പേ​ട്ട റൂട്ടിൽ മെട്രോ പ​രീ​ക്ഷ​ണയോട്ടം
Sunday, February 16, 2020 1:53 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ ഒ​​​ന്നാം​ ഘ​​​ട്ട​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​ക​​​രി​​​ച്ച അ​​​വ​​​സാ​​​ന സ്ട്ര​​​ക്ച്ചാ​​​യ തൈ​​​ക്കൂ​​​ടം-​ പേ​​​ട്ട റൂ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ ന​​ട​​ത്തി​​യ പ​​​രീ​​​ക്ഷ​​​ണ​​യോ​​ട്ടം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. രാ​​​വി​​​ലെ 7.40 മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു വ​​​രെ ഒ​​​റ്റ ട്രെ​​​യി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​രീ​​​ക്ഷ​​​ണ​​യോ​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്. 7.40ന് ​​​തൈ​​​ക്കൂ​​​ട​​​ത്തു​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​ൻ എ​​​ട്ടോ​​​ടെ പേ​​​ട്ട​​​യി​​​ലെ​​​ത്തി. 8.15ന് ​​​പേ​​​ട്ട​​​യി​​​ൽ​​നി​​​ന്നു തി​​​രി​​​ച്ച ട്രെ​​​യി​​​ൻ ഒ​​​ൻ​​​പ​​​തോ​​​ടെ തൈ​​​ക്കൂ​​​ട​​​ത്ത് ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ടം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ട്രാ​​​ക്ഷ​​​നി​​​ലെ വൈ​​​ദ്യു​​​തി പ്ര​​​സ​​​ര​​​ണം അ​​​ള​​​ക്കാ​​​നും ട്രാ​​​ക്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണ​​യോ​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്.

സി​​​ഗ്ന​​​ലിം​​​ഗ് പ​​​രി​​​ശോ​​​ധി​​​ക്കാ​​നു​​​ള്ള ട്ര​​​യ​​​ൽ റ​​​ണ്‍ ഇ​​​ന്ന​​​ലെ രാ​​​ത്രി വൈ​​​കി ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്നു രാ​​​ത്രി​​​യും ഇ​​​തു തു​​​ട​​​രും.

തൈ​​​ക്കൂ​​ടം മു​​​ത​​​ൽ പേ​​​ട്ട ​വ​​​രെ​​​യു​​​ള്ള ഒ​​​ന്ന​​​ര​ കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​രം മ​​​ണി​​​ക്കൂ​​​റി​​​ൽ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം വേ​​​ഗ​​​ത്തി​​ലാ​​​ണ് ട്രെ​​​യി​​​ൻ ഓ​​​ടി​​​ച്ച​​​ത്. 900 യാ​​​ത്ര​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി ഭാ​​​ര​​​ത്തി​​നു സ​​​മാ​​​ന​​​മാ​​​യ മ​​​ണ​​​ൽ ചാ​​​ക്കു​​​ക​​​ൾ ട്രെ​​​യി​​​നി​​​ൽ നി​​​റ​​​ച്ചി​​​രു​​​ന്നു. കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ലെ​​​യും ഡി​​​എം​​​ആ​​​ർ​​​സി​​​യി​​​ലെ​​​യും ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. പ​​​രീ​​​ക്ഷ​​​ണ​​​യോ​​​ട്ടം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തൈ​​​ക്കു​​​ടം-​​​പേ​​​ട്ട സെ​​​ക്ഷ​​​നി​​​ലെ തേ​​​ഡ് റെ​​​യി​​​ലി​​​ലും അ​​​നു​​​ബ​​​ന്ധ കേ​​​ബി​​​ളു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ വൈ​​​ദ്യു​​​തി ക​​​ട​​​ത്തി​​​വി​​​ട്ടി​​​രു​​​ന്നു. റൂ​​​ട്ടി​​​ലെ 90 ശ​​​ത​​​മാ​​​നം ജോ​​​ലി​​​ക​​​ളും ഇ​​​തി​​​നോ​​​ട​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ടം വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ മാ​​ർ​​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഈ ​​​സെ​​​ക്ഷ​​​നി​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. 2019 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഡി​​​യം - തൈ​​​ക്കൂ​​​ടം സെ​​​ക്ഷ​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.