കഞ്ചാവ് സംഘത്തെ പിടിക്കാനെത്തിയ പോലീസിനെ ആക്രമിച്ചു; രണ്ടു പേർ അറസ്റ്റിൽ
Sunday, February 16, 2020 1:19 AM IST
കാ​യം​കു​ളം: ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ ഷാ​ഫി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​രു​വ ക​ട​യി​ൽ ഇ​ർ​ഫാ​ൻ (18) എ​രു​വ കാ​ടാ​ശേ​രി​ൽ ഇ​ൻ​ഫാ​ൻ (18) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ മു​ഹ​യി​ദീ​ൻ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഇ​വി​ടെ കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്ക്വോ​ഡി​ലെ പോ​ലീ​സ് സം​ഘം മ​ഫ്ത്തി​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലം​ഗ സം​ഘം ഇ​വ​ർ​ക്കു നേ​രെ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ക്കു​ക​യും പോ​ലീ​സി​നെ ത​ള്ളി മാ​റ്റി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.


ഇ​തി​നി​ട​യി​ൽ താ​ഴെ വീ​ണാ​ണു ഷാ​ഫി​ക്കു പ​രി​ക്കേ​റ്റ​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​രെ ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു . എ​സ്ഐ ഇ​ല്ലാ​സ്, എ​എ​സ്ഐ മു​ഹ​മ്മ​ദ് ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഷാ​ഫി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.