പ്ര​ഫ. ബി. ​പ്ര​കാ​ശ്കു​മാ​ർ എം​ജി ര​ജി​സ്ട്രാ​ർ; ഡോ. ​സി.​എം. ശ്രീ​ജി​ത്ത് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ
പ്ര​ഫ. ബി. ​പ്ര​കാ​ശ്കു​മാ​ർ എം​ജി ര​ജി​സ്ട്രാ​ർ;  ഡോ. ​സി.​എം. ശ്രീ​ജി​ത്ത് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ
Saturday, February 15, 2020 11:47 PM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ര​​ജി​​സ്ട്രാ​​റാ​​യി പ്ര​​ഫ. ബി. ​​പ്ര​​കാ​​ശ്കു​​മാ​​റി​​നെ​​യും പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റാ​​യി ഡോ. ​​സി.​​എം. ശ്രീ​​ജി​​ത്തി​​നെ​​യും ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യി ബി​​ജു മാ​​ത്യു​​വി​​നെ​​യും നി​​യ​​മി​​ച്ചു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു​​തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. ഡെ​​പ്യൂ​​ട്ടേ​​ഷ​​ൻ വ്യ​​വ​​സ്ഥ​​യി​​ൽ നാ​​ലു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം.

നി​​ല​​വി​​ൽ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ​​യും കോ​​ള​​ജ് ഡെ​​വ​​ല​​പ്മെ​​ന്‍റ് കൗ​​ണ്‍​സി​​ൽ ഡ​​യ​​റ​​ക്ട​​റു​​ടെ​​യും ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന പ്ര​​ഫ. ബി. ​​പ്ര​​കാ​​ശ് കു​​മാ​​ർ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ പ്ര​​ഫ​​സ​​റാ​​ണ്. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ബ​​യോ​​കെ​​മി​​സ്ട്രി വ​​കു​​പ്പ് മേ​​ധാ​​വി​​യാ​​യി​​രി​​ക്കെ​​യാ​​ണ് 2010ൽ ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ​​ത്. കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ശേ​​ഷം ശ്രീ​​ചി​​ത്തി​​ര​​തി​​രു​​നാ​​ൾ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ​​നി​​ന്ന് സ​​യ​​ൻ​​സി​​ൽ പി​​എ​​ച്ച്ഡി നേ​​ടി. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ അം​​ഗ​​മാ​​ണ്. സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് അം​​ഗ​​മാ​​യി​​രു​​ന്നു. ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ​​യ​​ൻ​​സ്, ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് എ​​ഡ്യു​​ക്കേ​​ഷ​​ൻ ഡീ​​നാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ണ്‍​വി​​ള സ്വ​​ദേ​​ശി​​യാ​​ണ്. നി​​ല​​വി​​ൽ കോ​​ട്ട​​യം ക​​ള​​ത്തി​​പ്പ​​ടി​​യി​​ലാ​​ണ് താ​​മ​​സം. ഭാ​​ര്യ: ഷീ​​ബ ര​​വി (ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സ​​ർ, കോ​​ട്ട​​യം) മ​​ക​​ൻ: വേ​​ദാ​​ന്ത്(​​ബോം​​ബെ ഐ​​ഐ​​ടി വി​​ദ്യാ​​ർ​​ഥി).

പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ട ഡോ. ​​സി.​​എം. ശ്രീ​​ജി​​ത് മാ​​ല്യ​​ങ്ക​​ര എ​​സ്എ​​ൻ​​എം കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലാ​​ണ്. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ​​വും ബോ​​ട്ട​​ണി​​യി​​ൽ പി​​എ​​ച്ച്ഡി​​യും നേ​​ടി. എം​​ജി​​യി​​ൽ ബോ​​ട്ട​​ണി ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് അം​​ഗ​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ ബോ​​ട്ട​​ണി ഫാ​​ക്ക​​ൽ​​റ്റി അം​​ഗ​​മാ​​ണ്. ചാ​​ല​​ക്കു​​ടി കോ​​ട​​ശേ​​രി മേ​​റ്റി​​പ്പാ​​ടം ചി​​റ്റി​​യ​​ത്ത് മാ​​ധ​​വ​​ന്‍റെ മ​​ക​​നാ​​ണ്. നി​​ല​​വി​​ൽ വ​​ട​​ക്ക​​ൻ പ​​റ​​വൂ​​രാ​​ണ് താ​​മ​​സം. ഭാ​​ര്യ: സ്മി​​ത എം. ​​ചെ​​ല്ല​​പ്പ​​ൻ(​​സീ​​നി​​യ​​ർ അ​​ക്കൗ​​ണ്ട​​ന്‍റ്, കൊ​​ച്ചി​​ൽ പോ​​ർ​​ട്ട്ട്ര​​സ്റ്റ്) മ​​ക്ക​​ൾ: സി​​ദ്ധാ​​ർ​​ഥ് മാ​​ധ​​വ് (ആ​​ലു​​വ യു​​സി കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി), ശ്രീ ​​പാ​​ർ​​വ​​തി(​​വി​​ദ്യാ​​ർ​​ഥി).


കേ​​ര​​ള ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ക​​ന്പ​​നി ലി​​മി​​റ്റ​​ഡി​​ൽ ഫി​​നാ​​ൻ​​സ് വി​​ഭാ​​ഗം ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​ണ് ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യി നി​​യ​​മി​​ത​​നാ​​യ ബി​​ജു മാ​​ത്യൂ. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കോ​​സ്റ്റ് അ​​ക്കൗ​​ണ്ട്സ് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ഫെ​​ലോ​​ഷി​​പ്പ് മെ​​ന്പ​​റാ​​ണ്. മൂ​​വാ​​റ്റു​​പു​​ഴ വാ​​ഴ​​ക്കു​​ളം സ്വ​​ദേ​​ശി​​യാ​​ണ്. ഭാ​​ര്യ: ഡെ​​ൻ​​സി ബി​​ജു മ​​ക​​ൻ: സ​​ബി​​ൻ ബി​​ജു(​​വി​​ദ്യാ​​ർ​​ഥി)

ര​​ജി​​സ്ട്രാ​​റാ​​യി പ്ര​​ഫ. ബി. ​​പ്ര​​കാ​​ശ് കു​​മാ​​ർ ചു​​മ​​ത​​ല​​യേ​​റ്റു. ര​​ജി​​സ്ട്രാ​​റു​​ടെ ചു​​മ​​ത​​ല​​വ​​ഹി​​ച്ചി​​രു​​ന്ന സം​​സ്ഥാ​​ന എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​നി​​ൽ​​നി​​ന്നാ​​ണ് ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്ത​​ത്. വൈ​​സ്ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പ്ര​​ഫ. കെ.​​എം. കൃ​​ഷ്ണ​​ൻ, പ്ര​​ഫ. കെ. ​​ജ​​യ​​ച​​ന്ദ്ര​​ൻ, പ്ര​​ഫ. ബി​​സ്മി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, പ്ര​​ഫ. സ​​ന്തോ​​ഷ് പി. ​​ത​​ന്പി, മു​​ൻ ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ, അ​​ധ്യാ​​പ​​ക​​രു​​ടെ​​യും ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും സം​​ഘ​​ട​​ന നേ​​താ​​ക്ക​​ളാ​​യ ഡോ. ​​പി.​​ആ​​ർ. ബി​​ജു, വി.​​പി. മ​​ജീ​​ദ്, ജോ​​സ് മാ​​ത്യു, ആ​​ർ. വെ​​ങ്കി​​ടേ​​ശ്വ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ, പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ, ര​​ജി​​സ്ട്രാ​​ർ ത​​സ്തി​​ക​​ക​​ളി​​ൽ ഒ​​രേ​​സ​​മ​​യം എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ അ​​ധ്യാ​​പ​​ക​​ർ നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.