3000 കോ​ടി വെ​ട്ടി​ക്കു​റ​ച്ച് വാർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Thursday, January 30, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 -21 ലെ ​​​വാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു. മൊ​​​ത്തം 36, 786 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

ന​​​ട​​​പ്പു​​​വ​​​ര്‍​ഷം ഇ​​​ത് 39,782.17 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2996.17 കോ​​​ടി ഇ​​​ക്കു​​​റി കു​​​റ​​​വ്. സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ല്‍ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ എ​​​ല്ലാ​​​ വ​​​ര്‍​ഷ​​​വും 20 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും വാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി​​​യി​​​ല്‍ വ​​​ര്‍​ധ​​​ന വ​​​രു​​​ത്താ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍ പ്ര​​​ള​​​യ​​​ത്തെ തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 20 ശ​​​ത​​​മാ​​​ന​​​മാ​​​ന​​​വും ര​​​ണ്ടാം പ്ര​​​ള​​​യ​​​വും സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും മൂ​​​ലം ഇ​​​ക്കൊ​​​ല്ലം 30 ശ​​​ത​​​മാ​​​ന​​​വും പ​​​ദ്ധ​​​തി വെ​​​ട്ടി​​​ക്കുറ​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡും അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ ര​​​ണ്ടു വ​​​ര്‍​ഷം മാ​​​ത്രം ബാ​​​ക്കി നി​​​ല്‍​ക്കെ ന​​​ട​​​പ്പു​​പ​​​ദ്ധ​​​തി വി​​​നി​​​യോ​​​ഗം ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.