നി​യ​മ​സ​ഭ ഡി​ജി​റ്റ​ലാ​യി; കൗ​തു​കത്തോടെ അം​ഗ​ങ്ങ​ൾ
Thursday, January 30, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​സ​​​ഭ ചേ​​​ർ​​​ന്ന ഇ​​​ന്ന​​​ലെ സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ അം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​രു​​​ടെ​​​യും ക​​​ണ്ണു​​​ക​​​ളി​​​ൽ കൗ​​​തു​​​കം നി​​​റ​​​ഞ്ഞു. ത​​​ങ്ങ​​​ളു​​​ടെ ഇ​​​രി​​​പ്പി​​​ട​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള മേ​​​ശ​​​മേ​​​ൽ ട​​​ച്ച് സ്ക്രീ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം സ്ക്രീ​​​നി​​​ൽ വി​​​ര​​​ലോ​​​ടി​​​ച്ചാ​​​ണ് ഏ​​​റെ​​​പ്പേ​​​രും വാ​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ അ​​​ൽ​​​പം അ​​​ങ്ക​​​ലാ​​​പ്പി​​​ലു​​​മാ​​​യി. ഡി​​​ജി​​​റ്റ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​രു​​​ന്നു​​​ണ്ടെ​​​ന്ന് സ്പീ​​​ക്ക​​​റു​​​ടെ അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​തോ​​​ടെ അ​​​വ​​​ർ​​​ക്കും ആ​​​ശ്വാ​​​സ​​​മാ​​​യി.

സ​​​ന്പൂ​​​ർ​​​ണ ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത നി​​​യ​​​മ​​​സ​​​ഭ​​​യെ​​​ന്ന ഖ്യാ​​​തി സ്വ​​​ന്ത​​​മാ​​​ക്കി ഡി​​​ജി​​​റ്റ​​​ലാ​​​യി മാ​​​റി​​​യ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​സം​​ഗ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

ക​​​ന്പ്യൂ​​​ട്ട​​​റി​​​നു പു​​​റ​​​മെ എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും മൊ​​​ബൈ​​​ൽ ടാ​​​ബും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ രേ​​​ഖ​​​ക​​​ൾ ഇ​​​നി എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് വി​​​ര​​​ൽ​​​ത്തു​​​ന്പി​​​ൽ ല​​​ഭ്യ​​​മാ​​​കും. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ൾ, ബി​​​ല്ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ളെ​​​ല്ലാം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു മു​​മ്പു ക​​​ന്പ്യൂ​​​ട്ട​​​റി​​​ൽ ല​​​ഭ്യ​​​മാ​​​കും. ന​​​ട​​​പ്പു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​റി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ്രി​​​ന്‍റ് ചെ​​​യ്ത രേ​​​ഖ​​​ക​​​ൾ കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു. മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ ഡി​​​ജി​​​റ്റ​​​ലാ​​​യി മാ​​​റി​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണി​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.


40 കോ​​​ടി രൂ​​​പ മു​​​ത​​​ൽ മു​​​ട​​​ക്കി​​​യാ​​​ണ് സ​​​ഭ ഡി​​​ജി​​​റ്റ​​​ലൈ​​​സ് ചെ​​​യ്ത​​​ത്. ഒ​​​രു വ​​​ർ​​​ഷം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ രേ​​​ഖ​​​ക​​​ൾ അ​​​ച്ച​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 35 മു​​​ത​​​ൽ 40 വ​​​രെ കോ​​​ടി രൂ​​​പയാ​​​ണ് ചെ​​​ല​​​വി​​​ട്ടി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.