റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് മി​ക​വി​ന്‍റെ പു​ര​സ്കാ​രം
റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ല​യാ​ളി  വി​ദ്യാ​ർ​ഥി​നി​ക്ക് മി​ക​വി​ന്‍റെ പു​ര​സ്കാ​രം
Thursday, January 30, 2020 12:11 AM IST
കൊ​​​ച്ചി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന പ​​​രേ​​​ഡി​​​ൽ മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​നിക്ക് മ​​​ക​​​വി​​​ന്‍റെ പു​​​ര​​​സ്കാ​​​രം. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​എ ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ഭാ​​​വ​​​ന എ​​​സ്.​​​പൈ​​ക്കാ​​​ണ് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ആ​​​ർ​​​മി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗം ബെ​​​സ്റ്റ് കേ​​​ഡ​​​റ്റ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി മെ​​​ഡ​​​ലും ബാ​​​റ്റ​​​ണും സ​​​മ്മാ​​​നി​​​ച്ചു.

കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ൻ​​​സി​​​സി ഡ​​​യ​​​റ​​​ക‌്ട​​​റേ​​​റ്റി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചാ​​​ണ് ഭാ​​​വ​​​ന ഡൽ​​​ഹി​​​യി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ദി​​​ന ക്യാ​​​ന്പി​​​ലെ​​​ത്തി​​​യ​​​ത്. ഫൈ​​​റിം​​​ഗ്, ഡ്രി​​​ൽ, ഗ്രൂ​​​പ്പ് ഡി​​​സ്ക്ക​​​ഷ​​​ൻ, ഇ​​​ന്‍റ​​​ർ​​​വ്യൂ, എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ല​​​ക്‌ഷ​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ക​​​ട​​​ന്പ​​​ക​​​ൾ ക​​​ട​​​ന്നാ​​​ണ് നേ​​​ട്ടം കൊ​​​യ്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം ഗ്രൂ​​​പ്പി​​​ലെ 21 കേ​​​ര​​​ള ബെ​​​റ്റാ​​​ലി​​​യ​​​ൻ കേ​​​ഡ​​​റ്റാ​​​യ ഭാ​​​വ​​​ന പ​​​റ​​​വൂ​​​ർ ചി​​​റ​​​ക്കു​​​ളം സു​​​നി​​​ൽ​​​കു​​​മാ​​​ർ പൈ​​​യു​​​ടെ​​​യും സം​​​ഗീ​​​ത പൈ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. 2018ൽ ​​​എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റ് ആ​​​യി ചേ​​​ർ​​​ന്ന ഭാ​​​വ​​​ന​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.