കോ​ത​മം​ഗ​ലം ചെ​റി​യപ​ള്ളി: പു​നഃപ​രി​ശോ​ധ​നാ ഹ​ര്‍​ജി വി​ധി പ​റ​യാ​ൻ മാ​റ്റി
കോ​ത​മം​ഗ​ലം ചെ​റി​യപ​ള്ളി: പു​നഃപ​രി​ശോ​ധ​നാ ഹ​ര്‍​ജി വി​ധി പ​റ​യാ​ൻ മാ​റ്റി
Thursday, January 30, 2020 12:11 AM IST
കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യും സ്വ​​​ത്തു​​​ക്ക​​​ളും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന വി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി. പ​​​ള്ളി​​​യും സെ​​​മി​​​ത്തേ​​​രി​​​യും ഉ​​​ള്‍​പ്പെ​​​ടെ ആ​​​ര്‍​ക്കും ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് കെ.​​​എ​​​സ് വ​​​ര്‍​ഗീ​​​സ് കേ​​​സി​​​ല്‍ സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ണ്ടെ​​​ന്നും ആ ​​​നി​​​ല​​​യ്ക്ക് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​വ ഏ​​​റ്റെ​​​ടു​​​ത്തു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വാ​​​ദം.


പ​​​ള്ളി ഏ​​​റ്റെ​​​ടു​​​ത്തു ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ന​​​ല്‍​കി​​​യ റി​​​വ്യൂ ഹ​​​ര്‍​ജി​​​യി​​​ല്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള സാ​​​ധ്യ​​​ത​​​യും സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഫാ. ​​​തോ​​​മ​​​സ് പോ​​​ള്‍ റ​​​മ്പാ​​​ന്‍ ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി കോ​​​ട​​​തി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.