തു​രു​ത്തി കാ​നാ​യി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
Thursday, January 30, 2020 12:10 AM IST
തുരു​​​​ത്തി: കാ​​​​നാ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ജോ​​​​ണ്‍ പോ​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 9.30ന് ​​​​അ​​​​ന്ത​​​​ർ​​​​ദേശീ​​​​യ സി​​​​ന്പോ​​​​സി​​​​യം ന​​​​ട​​​​ക്കും. കു​​​​ടും​​​​ബ​​​​ത്തെ​​​​യും മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ര​​​​ത്തി​​​​ൽ അ​​​​ടു​​​​ത്ത നാ​​​​ളു​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് സി​​​​ന്പോ​​​​സി​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​ത്. ആ​​​​ത്മ​​​​ഹ​​​​ത്യ, വ്യ​​​​ഭി​​​​ചാ​​​​രം, സ്വ​​​​വ​​​​ർ​​​​ഗ​​​​ഭോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​വ കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​താ​​​​ക്കി​​​​യും ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​യും ദ​​​​യാ​​​​വ​​​​ധ​​​​വും അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി​​​​ക​​​​ളാ​​​​ണ് സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യു​​​​ന്ന​​​​ത്. എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​സാ​​​​ബു തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

അ​​​​തി​​​​രൂ​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ബി​​​​രു​​​​ദ​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. കാ​​​​നാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് കൊ​​​​ച്ചു​​​​ത​​​​റ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​ഫി​​​​ലി​​​​പ്പ് കാ​​​​വി​​​​ത്താ​​​​ഴെ, ഡീ​​​​ൻ ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സ് റ​​​​വ. ഡോ. ​​​​ടോം കൈ​​​​നി​​​​ക്ക​​​​ര, റ​​​​വ. ഡോ. ​​​​ആ​​​​ന്‍റ​​​​ണി മൂ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു, ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ഡോ. ​​​​ജോ​​​​സ് ആ​​​​ന്‍റ​​​​ണി, റോ​​​​മി​​​​ലെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ജോ​​​​ണ്‍ പോ​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ മോ​​​​ണ്‍. ജി​​​​ൽ​​​​ഫ്രെ​​​​ദോ മ​​​​റെം​​​​ഗോ, റ​​​​വ. ഡോ. ​​​​ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. കെ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ​​യു​​​​മാ​​​​യ അ​​​​ഡ്വ. ജോ​​​​ജി ചി​​​​റ​​​​യി​​​​ൽ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ആ​​​​യി​​​​രി​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 9447751276. 9447662034.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.