കൊച്ചി: നവോത്ഥാന നായകനും സിഎംഐ, സിഎംസി സമർപ്പിത സമൂഹങ്ങളുടെ സ്ഥാപകനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണാർഥം എറണാകുളം ചാവറ കൾച്ചറൽ സെന്റർ നടത്തുന്ന 31-ാമത് അന്തർ സർവകലാശാല ചാവറ പ്രസംഗമത്സരത്തിനു രജിസ്ട്രേഷൻ തുടങ്ങി. പ്രാഥമികമത്സരം ഫെബ്രുവരി ആറു മുതൽ 18 വരെ ഉച്ചയ്ക്ക് 12.30 ന് കേരളത്തിലെ ഒന്പതു പ്രമുഖ കോളജ് കേന്ദ്രങ്ങളിൽ നടത്തും. ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം മത്സരങ്ങളുണ്ടാകും.
അന്തിമതല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കു (ഇംഗ്ലീഷിലും മലയാളത്തിലും) 10000, 7000, 5000 രൂപ വീതം ലഭിക്കും. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
പ്രാഥമിക മത്സരങ്ങൾ നടക്കുന്ന കേന്ദ്രങ്ങളും തീയതിയും ഫോണ് നന്പറും: കോട്ടയം (ഫെബ്രു. 6) കെഇ കോളജ് മാന്നാനം, 0481 2597374, 9496546707, തിരുവനന്തപുരം (ഫെബ്രു. 10) ക്രൈസ്റ്റ് കോളജ്, 04712487333, 9447131089, ഇരിങ്ങാലക്കുട (ഫെബ്രു. 12) ക്രൈസ്റ്റ് കോളജ്, 04802825258, 8129625288, എറണാകുളം (ഫെബ്രു. 13) സേക്രഡ് ഹാർട്ട് കോളജ്, 04842870504, 9446058463, കോഴിക്കോട് (ഫെബ്രു. 13) സെന്റ് ജോസഫ്സ് കോളജ് ദേവഗിരി, 04952355901, 9447705355, കണ്ണൂർ (ഫെബ്രു. 14) നിർമലഗിരി കോളജ് 04902361247, 9447483180, ഇടുക്കി (ഫെബ്രു. 14) സെന്റ് ജോസഫ് കോളജ് മൂലമറ്റം, 04862252043, 9846708606, വയനാട് (ഫെബ്രു. 17) പഴശിരാജ കോളജ്, 04936 240366, 9447399513, പാലക്കാട് (ഫെബ്രു. 18) മേഴ്സി കോളജ്, 0491 2541149, 9496492543.
പ്രാഥമികതലത്തിൽ കോളജുകളിൽനിന്നു പരമാവധി പേർക്കു പങ്കെടുക്കാം. ഇതിൽ വിജയിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനമായി 2000,1500,1000 രൂപയും ഫൈനലിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവുകളും നൽകും. ഇതിൽ വിജയികളാകുന്നവർക്കും തെരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്കുമായി (മലയാളം, ഇംഗ്ലീഷ്- രണ്ടു പേർ വീതം) കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ പ്രഭാഷണ കലയെക്കുറിച്ചുള്ള പഠനക്യാന്പ് സംഘടിപ്പിക്കും. താമസം, ഭക്ഷണം ഉൾപ്പെടെയുള്ളവ സൗജന്യമായിരിക്കും. സംസ്ഥാന, ദേശീയതലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികൾ പഠനക്യാന്പ് നയിക്കും.
ഫെബ്രു. 22,23 തീയതികളിൽ എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണു ഫൈനൽ. വിശദ വിവരങ്ങൾക്ക് 04844070250, 9947850402 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്നു ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാ.സെബാസ്റ്റ്യൻ തെക്കേടത്ത്, ഡയറക്ടർ ഫാ. റോബി കണ്ണൻചിറ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.