രാ​ജ്യാ​ന്ത​ര അ​ക്കഡേമിക് സ​ഹ​ക​ര​ണ​ത്തി​നൊ​രു​ങ്ങി എം​ജി​ വാഴ്സിറ്റിയും മ​ലേ​ഷ്യ ലി​ങ്ക​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യും
Wednesday, January 29, 2020 12:21 AM IST
കോ​ട്ട​യം: ഗ​വേ​ഷ​ണ-​അ​ക്കാ​ദ​മി​ക-​കാ​യി​ക മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​നൊ​രു​ങ്ങി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും മ​ലേ​ഷ്യ​യി​ലെ ലി​ങ്ക​ണ്‍ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജും. ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ജ്യാ​ന്ത​ര അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

സം​യു​ക്ത പി​എ​ച്ച്ഡി-​പോ​സ്റ്റ് ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളും അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി കൈ​മാ​റ്റ പ​രി​പാ​ടി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഹ്ര​സ്വ​കാ​ല നൈ​പു​ണ്യ, ക​രി​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് - ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കും. സം​യു​ക്ത ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളും പ​ഠ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും സാ​ധ്യ​മാ​കും. സം​യു​ക്ത സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ശി​ല്പ​ശാ​ല​ക​ൾ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. രാ​ജ്യാ​ന്ത​ര അ​ക്ര​ഡി​റ്റേ​ഷ​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കും. സം​യു​ക്ത സാം​സ്കാ​രി​ക-​കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി. സ​ർ​വ​ക​ലാ​ശാ​ല മി​നി കോ​ണ്‍ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലി​ങ്ക​ണ്‍ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​മി​യ ഭൗ​മി​കും എം​ജി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. കെ. ​സാ​ബു​ക്കു​ട്ട​നും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.


അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ​രം​ഗ​ത്ത് രാ​ജ്യാ​ന്ത​ര നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു.

പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ, സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ഹ​രി​കു​മാ​ർ, ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, ഡോ. ​എ. ജോ​സ്, ലി​ങ്ക​ണ്‍ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജ്യോ​തി​സ് കു​മാ​ർ, ഡോ. ​ജോ​സ് ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.