യു​ഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം 13 കേ​ന്ദ്ര​ങ്ങ​ളി​ൽ നാളെ
യു​ഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം  13 കേ​ന്ദ്ര​ങ്ങ​ളി​ൽ നാളെ
Wednesday, January 29, 2020 12:20 AM IST
കൊ​​​ച്ചി: ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​ഹ​​​നാ​​​ൻ എം​​​പി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. നാളെ വൈ​​​കു​​​ന്നേ​​​രം 5.05ന് ​​​ഭൂ​​​പ​​​ടം സൃ​​​ഷ്ടി​​​ക്കും. 5.17ന് (​​​മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി വെ​​​ടി​​​യേ​​​റ്റു വീ​​​ണ സ​​​മ​​​യം) ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണ പ്ര​​​തി​​​ജ്ഞ. തു​​​ട​​​ർ​​​ന്നു പൊ​​​തു​​​യോ​​​ഗം. വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള 13 ജി​​​ല്ല​​​ക​​​ളി​​​ലും ആ​​​യി​​​ര​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​ഭൂ​​​പ​​​ടം ഒ​​​രു​​​ക്കും.

വ​​​യ​​​നാ​​​ട്ടി​​​ൽ നാളെ ​​രാ​​​വി​​​ലെ 11നു ​​​രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണ മാ​​​ർ​​​ച്ച് ന​​​ട​​​ക്കും. ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ​​നി​​​ന്നാ​​​ണു മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ക്കു​​​ക. പ്ര​​​മു​​​ഖ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളും ലോം​​​ഗ് മാ​​​ർ​​​ച്ചി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും.

ത്രി​​​വ​​​ർ​​​ണ നി​​​റ​​​ത്തി​​​ലു​​​ള്ള തൊ​​​പ്പി​​​ക​​​ൾ അ​​​ണി​​​ഞ്ഞാ​​​കും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​നു​​​ഷ്യ​​ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ക. അ​​​ശോ​​​ക​​​ച​​​ക്ര​​​ത്തി​​​നാ​​​യി നീ​​​ല​​ത്തൊ​​​പ്പി​​​ക​​​ൾ ധ​​​രി​​​ച്ച​​​വ​​​ർ അ​​​ണി​​​നി​​​ര​​​ക്കും.

മ​​​നു​​​ഷ്യ​​ഭൂ​​​പ​​​ട​​​ത്തി​​​നു പു​​​റ​​​ത്ത് പ​​​ത്തു മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ ച​​​തു​​​രാ​​​കൃ​​​തി​​​യി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക​​​ക​​​ളേ​​​ന്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​വും ഒ​​​രു​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​താ​​​തു ഗ്രൗ​​​ണ്ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു മു​​​ന്നി​​​ലാ​​​ണു മ​​​നു​​​ഷ്യ​​​ഭൂ​​​പ​​​ടം ഒ​​​രു​​​ക്കു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ.​​​കെ. ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ല്ല​​​ത്തു വി.​​​എം. സു​​​ധീ​​​ര​​​ൻ, പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍, കോ​​​ട്ട​​​യ​​​ത്തു തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ എം.​​​എം. ഹ​​​സ​​​ൻ, ഇ​​​ടു​​​ക്കി​​​യി​​​ൽ പി.​​​ജെ. ജോ​​​സ​​​ഫ്, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, തൃ​​​ശൂ​​​രി​​​ൽ ഡോ. ​​​എം.​​​കെ. മു​​​നീ​​​ർ, മ​​​ല​​​പ്പു​​​റ​​​ത്ത് പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പാ​​​ല​​​ക്കാ​​​ട്ട്് കെ. ​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ, ക​​​ണ്ണൂ​​​രി​​​ൽ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കാ​​​സ​​​ർ​​​ഗോ​​​ഡ് യു.​​​ടി. ഖാ​​​ദ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.