അ​ല​ൻ ഷുഹൈബും താ​ഹ ​ഫസലും ചെ​യ്ത തെറ്റ് എന്തെ​ന്നു മു​ഖ്യമന്ത്രി പറയണം: പ്രതിപക്ഷനേതാവ്
അ​ല​ൻ ഷുഹൈബും താ​ഹ ​ഫസലും ചെ​യ്ത തെറ്റ് എന്തെ​ന്നു മു​ഖ്യമന്ത്രി പറയണം: പ്രതിപക്ഷനേതാവ്
Wednesday, January 29, 2020 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ന്തീ​​​രാ​​​ങ്കാ​​​വി​​​ൽ അ​​​ല​​​ൻ ഷു​​ഹൈ​​ബ്, താ​​​ഹ ഫ​​സ​​ൽ എ​​​ന്നീ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത് എ​​​ൻ​​​ഐ​​​എ​​​യെ ഏ​​​ൽ​​​പി​​​ക്കാ​​​ൻ ഇ​​​വ​​​ർ ചെ​​​യ്ത തെ​​​റ്റ് എ​​​ന്താ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​നി​​​യെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ തു​​​റ​​​ന്ന ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​വ​​രു​​ടെ വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ ഇ​​​ര​​​ക​​​ളാ​​​ണ് ഇ​​വ​​രെ​​​ന്നാ​​​ണ് അ​​​ടി​​​യു​​​റ​​​ച്ച സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​ർ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു ക്രൂ​​​ര​​​മാ​​​യി ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​യ്യു​​​ന്ന​​​ത്. അ​​​തേ സ​​​മ​​​യം ഇ​​​വ​​​ർ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ ഇ​​​പ്പോ​​​ഴും സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നു​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തി​​​ലേ​​​താ​​​ണ് ശ​​​രി​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണം.

ആ​​​രെ​​​യും തീ​​​വ്ര​​​വാ​​​ദി​​​യാ​​​യി മു​​​ദ്ര​​​കു​​​ത്താ​​​ൻ ക​​​ഴി​​​യും വി​​​ധ​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു വ​​​ന്ന യു​​​എ​​​പി​​​എ ഭേ​​​ദ​​​ഗ​​​തി​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ടു​​​ത്ത് പ്ര​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​തെ​​ന്നു ര​​​മേ​​​ശ് കു​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.