യുഎഇയിൽ മെയിൽ നഴ്സുമാർക്ക് അവസരം
Tuesday, January 28, 2020 11:20 PM IST
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബിഎസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം.