കൊറോണ രോഗപ്രതിരോധം: രോഗം അറിയാം, ജാഗ്രത പാലിക്കാം
കൊറോണ രോഗപ്രതിരോധം: രോഗം അറിയാം, ജാഗ്രത പാലിക്കാം
Tuesday, January 28, 2020 12:54 AM IST
ചൈ​ന​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം പ​നി, ചു​മ, ശ്വാ​സ​ത​ട​സം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ/ ജി​ല്ലാ സ​ർ​വെ​യ്‌​ല​ൻ​സ് യൂ​ണി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്യു​ക. ഇ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന ഡോ​ക്ട​റോ​ട് സ​ഹാ​യം തേ​ട​ണം. ഡോ​ക്ട​റോ​ട് യാ​ത്രാ വി​വ​ര​വും രോ​ഗ ല​ക്ഷ​ണ​വും പ​റ​യു​ക.

ഇ​വ ശ്ര​ദ്ധി​ക്കു​ക

രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യി​രി​ക്കു​ന്ന​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ പ്ര​സ്തു​ത സ്ഥ​ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട തീ​യ​തി മു​ത​ൽ 28 ദി​വ​സ​ത്തേ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട താ​ണ്.

സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ചു​റ്റു​പാ​ടു​ള്ള​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി, ഈ ​സ​മ​യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കാ​ത​യെും മ​റ്റു​ള്ള​വ​രോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കാ​തെ​യും ക​ഴി​യ​ണം.


വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​രു​ണ്ടെ ങ്കി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ലയോ തോ​ർ​ത്തോ ഉപയോഗിച്ച് മൂ​ടു​ക. ഇ​വ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ മൂ​ക്കും വാ​യും കൈ​മു​ട്ടി​ന് മു​ക​ളി​ൽ ഉ​ള്ളി​ലാ​ക്കി ചു​മ​യ്ക്കു​ക.

കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും ക​ഴു​ക​ണം. സോ​പ്പും വെ​ള്ള​വും ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കു​ക. ചൈ​ന​യി​ലേ​ക്ക്(പ്ര​ത്യേ​കി​ച്ച് വു​ഹാ​നി​ലേ​ക്കു) യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

സം​ശ​യ നി​വാ​ര​ണ​ത്തി​നും, സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ദി​ശ 0471 2552066 അ​ല്ലെ​ങ്കി​ൽ 1056 ൽ ​വി​ളി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.