ചോറ്റി മാങ്ങാപ്പാറയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
ചോറ്റി മാങ്ങാപ്പാറയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
Tuesday, January 28, 2020 12:11 AM IST
ചോ​റ്റി: ചോ​റ്റി മാ​ങ്ങാ​പ്പാ​റ​യി​ൽ കാ​ർ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.
ചി​റ്റ​ടി സ്വ​ദേ​ശി പ്ലാ​ച്ചേ​രി​യി​ൽ സ​ന്തോ​ഷ് (46) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ചോ​റ്റി മാ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി വെ​ട്ട​ത്ത് ജി​തി​ൻ ജോ​ഷി (30) കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 12.30 നാ​ണ് സം​ഭ​വം. മാ​ങ്ങാ പാ​റ​യി​ൽ നി​ന്നും ചി​റ്റ​ടി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രി​കേ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ൽ ത​കി​ടം മ​റി​യു​ക​യാ​യി​രു​ന്നു.


ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​തു​വ​ഴി എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ കാ​ണു​ന്ന​ത്. ത്രി​വേ​ണി​യി​ലു​ള്ള ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ സ​ന്തോ​ഷ് മ​രി​ച്ചി​രു​ന്ന​താ​യി ര​ക്ഷാ​പ്ര​വ​ത്ത​നം ന​ട​ത്തി​യ​വ​ർ പ​റ​യു​ന്നു. പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ൻ ആ​ചാ​രി ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ന്തോ​ഷ്. സം​സ്കാ​രം മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​നം ആ​യ ദേ​വ​യാ​ന​ത്ത് ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.