സെ​ൻ​കു​മാർ ഉൾപ്പെടെ എട്ടു പേർക്കെതിരേ കേ​സെ​ടു​ത്തു
സെ​ൻ​കു​മാർ ഉൾപ്പെടെ  എട്ടു പേർക്കെതിരേ കേ​സെ​ടു​ത്തു
Sunday, January 26, 2020 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ വാ​​​ർ​​​ത്താ​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ മു​​​ൻ ഡി​​​ജി​​​പി ടി.പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

സെ​​​ൻ​​​കു​​​മാ​​​റി​​​നെ കൂ​​​ടാ​​​തെ ബി​​​ഡി​​​ജെ​​​എ​​സ് നേ​​​താ​​​വ് സു​​​ഭാ​​​ഷ് വാ​​​സു ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ട​​​വി​​​ൽ റ​​​ഷീ​​​ദി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്. ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പ​​​മാ​​​നി​​​ക്ക​​​ൽ, സം​​​ഘം ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ൽ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ക്ക​​​ഴി​​​ഞ്ഞ പ​​​തി​​​നാ​​​റി​​​നു വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ​​​തി​​​രേ സെ​​​ൻ​​​കു​​​മാ​​​റും സു​​​ഭാ​​​ഷ് വാ​​​സു​​​വും ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​മാ​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.