അ​ച്ഛ​നും അ​മ്മ​യും അ​ഗ്നി​യി​ൽ അ​ലി​ഞ്ഞു, ശ്രീ​ഭ​ദ്ര​യും ആ​ർ​ച്ച​യും അ​ഭി​ന​വും മ​ണ്ണോ​ടു ചേ​ർ​ന്നു
അ​ച്ഛ​നും അ​മ്മ​യും അ​ഗ്നി​യി​ൽ അ​ലി​ഞ്ഞു, ശ്രീ​ഭ​ദ്ര​യും ആ​ർ​ച്ച​യും അ​ഭി​ന​വും മ​ണ്ണോ​ടു ചേ​ർ​ന്നു
Saturday, January 25, 2020 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ളി​​​ചി​​​രി​​​യും കൊ​​​ഞ്ച​​​ലു​​​മാ​​​യി ഓ​​​ടി​​​ക​​​ളി​​​ച്ച് ന​​​ട​​​ന്ന മ​​​ണ്ണി​​​ൽ അ​​​വ​​​ർ മൂ​​​വ​​​രും മ​​​ണ്ണോ​​​ടു ചേ​​​ർ​​​ന്നു. നേ​​​പ്പാ​​​ളി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ പ്ര​​​വീ​​​ണി​​​ന്‍റെ​​​യും ശ​​​ര​​​ണ്യ​​​യു​​​ടെ​​​യും മ​​​ക്ക​​​ളാ​​​യ ശ്രീ​​​ഭ​​​ദ്ര (9), ആ​​​ർ​​​ച്ച (7), അ​​​ഭി​​​ന​​​വ് (4) എ​​​ന്നി​​​വ​​​ർ ജീ​​​വി​​​ത​​​ത്തി​​​ലെ​​​ന്ന പോ​​​ലെ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം മ​​​ര​​​ണ​​​ത്തി​​​ലും ഒ​​​രു​​​മി​​​ച്ച് അ​​​ന്ത്യ​​​നി​​​ദ്ര​​​യി​​​ലാ​​​ണ്ടു. അ​​​ന്ത്യനി​​​ദ്ര​​​യി​​​ലും കൂ​​​ട​​​പ്പിറ​​​പ്പു​​​ക​​​ളാ​​​യ മൂ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു​​​റ​​​ങ്ങ​​​ണ​​​മെ​​​ന്ന​​​ത് വി​​​ധി നി​​​യോ​​​ഗം.

പി​​​ച്ച​​​വ​​​ച്ചും ഓ​​​ടി​​​ക്ക​​ളി​​​ച്ചും വ​​​ള​​​ർ​​​ന്ന വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ചേ​​​ത​​​ന​​​യ​​​റ്റ കു​​​രു​​​ന്നു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ച്ച​​​പ്പോ​​​ൾ മ​​​ര​​​ണ​​​ത്തി​​​ലും അ​​​വ​​​ർ വേ​​​ർ​​​പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ന്ത്യ​​​നി​​​ദ്ര​​​യും ഒ​​​ന്നി​​​ച്ചാ​​​യ​​​ത് വി​​​ധി​​​യു​​​ടെ വി​​​ള​​​യാ​​​ട്ടം.

മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം ഒ​​​രി​​​ക്ക​​​ലും തി​​​രി​​​ച്ചുവ​​​രാ​​​ത്ത മ​​​റ്റൊ​​​രു ലോ​​​ക​​​ത്തേ​​​ക്കുപോ​​​യ കു​​​രു​​​ന്നു​​​ക​​​ളെ ഒ​​​റ്റ കു​​​ഴി​​​മാ​​​ട​​​ത്തി​​​ലാ​​​ണു സം​​​സ്ക​​​രി​​​ച്ച​​​ത്. ക​​​ളി​​​ക്കൂ​​ട്ടു​​​കാ​​​രാ​​​യ കു​​​രു​​​ന്നു​​​ക​​​ളെ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു നോ​​​ക്ക് കാ​​​ണാ​​​ൻ സ​​​മീ​​​പവാ​​​സി​​​ക​​​ളാ​​​യ കു​​​രു​​​ന്നു കൂ​​​ട്ടു​​​കാ​​​രും തേ​​​ങ്ങ​​​ലോ​​​ടെ എ​​​ത്തി​​​യി​​​രു​​​ന്നു.

ഓ​​​ടി​​​ക്ക​​​ളി​​​ച്ചു ന​​​ട​​​ക്കേ​​​ണ്ട കു​​​രു​​​ന്നു ബാ​​​ല്യ​​​ത്തി​​​ൽ ത​​​ന്നെ വി​​​ധി അ​​​പ​​​ഹ​​​രി​​​ച്ച കു​​​രു​​​ന്നു​​​ക​​​ളു​​​ടെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​രം ക​​​ണ്ട് ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും വി​​​തു​​​ന്പു​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​​യ്യ​​​ൻ​​​കോ​​​യി​​​ക്ക​​​ൽ പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ണാ​​​നാ​​​യ​​​ത്.

ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​യ്യ​​​ൻ​​​കോ​​​യി​​​ക്ക​​​ൽ പ്ര​​​ദേ​​​ശം ഇ​​​ന്ന​​​ലെ സാ​​​ക്ഷി​​​യാ​​​യ​​​ത്.
കു​​​രു​​​ന്നു മ​​​ക്ക​​​ളാ​​​യ ശ്രീ​​​ഭ​​​ദ്ര​​​യും ആ​​​ർ​​​ച്ച​​​യും അ​​​ഭി​​​ന​​​വും ത​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ കാ​​​വ​​​ലി​​​ൽ അ​​​ന്ത്യ​​​യാ​​​ത്ര​​​യി​​​ലാ​​​ഴു​​​ന്ന കാ​​​ഴ്ച ഇ​​​ന്ന​​​ലെ ചെ​​​ങ്കോ​​​ട്ടു​​​കോ​​​ണം പ്ര​​​ദേ​​​ശ​​​ത്തെ​​​യാ​​​കെ ക​​​ണ്ണീ​​​രി​​​ൽ ആ​​​ഴ്ത്തി​​​യി​​​രു​​​ന്നു.

എം.​​​സു​​​രേ​​​ഷ്ബാ​​​ബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.