ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ്
Friday, January 24, 2020 12:30 AM IST
കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ് നടത്തി.
ഹൈദരാബാദിലെ വ്യവസായിയിൽനിന്നു സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു പണം തട്ടാൻ ശ്രമിച്ചവരുമായി ലീനയ്ക്കു ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പനന്പള്ളിനഗറിലുള്ള നെയിൽ ആർട്ടിസ്റ്റി ബ്യൂട്ടിപാർലറിൽ സിബിഐ സംഘം റെയ്ഡ് നടത്തിയത്. എന്നാൽ, കേസിൽ നടിയെ പ്രതിചേർത്തിട്ടില്ല. തുടരന്വേഷണത്തിനു ശേഷമായിരിക്കും കൂടുതൽ നടപടികളെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാവിലെ ആരംഭിച്ച റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. നേരത്തെ സമാനമായ ബാങ്ക് തട്ടിപ്പു കേസിൽ ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയിലെ ബ്യൂട്ടി പാർലറിനു പുറമെ ലീനയുടെ ചെന്നൈയിലെ വസതിയിലും സിബിഐ റെയ്ഡ് നടത്തി.