മഞ്ഞനിക്കര പെരുന്നാൾ കൊടിയേറ്റ് ഫെബ്രുവരി രണ്ടിന്
Thursday, January 23, 2020 11:54 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 88-ാമ​ത് ദു​ഖ്റോ​നോ പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ എ​ട്ടു​വ​രെ കൊ​ണ്ടാ​ടും.

പെ​രു​ന്നാ​ളി​നു തു​ട​ക്കം കു​റി​ച്ച് ഫെ​ബ്രു​വ​രി ര​ണ്ടി​നു മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ലും ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ലും കൊ​ടി​യേ​റു​മെ​ന്നു പെ​രു​ന്നാ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സിം​ഹാ​സ​ന പ​ള്ളി​ക​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​വി​ലെ എ​ട്ടി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു ശേ​ഷം മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ലും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​ർ​ത്തും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 5.30ന് ​പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ക​ബ​റി​ട​ത്തി​ൽ​നി​ന്നു ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടു​പോ​കു​ന്ന പ​താ​ക ഓ​മ​ല്ലൂ​ർ കു​രി​ശി​ൻ​തൊ​ട്ടി​യി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​യ​ർ​ത്തും.

അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ർ​ക്കീ​സാ​യി​രു​ന്ന മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ ബാ​വാ 1931ലാ​ണ് മ​ല​ങ്ക​ര​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് 1932 ഫെ​ബ്രു​വ​രി 11ന് ​മ​ഞ്ഞ​നി​ക്ക​ര​യി​ൽ എ​ത്തു​ക​യും 13ന് ​ആ​ക​സ്മി​ക​മാ​യി അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. മ​ധ്യ​പൗ​ര​സ്ത്യ ദേ​ശ​ത്തി​ന​പ്പു​റ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഏ​ക പാ​ത്രി​യ​ർ​ക്കാ ക​ബ​റി​ട​മാ​ണു മ​ഞ്ഞ​നി​ക്ക​ര​യി​ലേ​ത്.

ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ന്ധ്യാ​പ്രാ​ർ​ഥ​നയെത്തു​ട​ർ​ന്ന് ക​ണ്‍വ​ൻ​ഷ​ൻ പ്ര​സം​ഗം ഉ​ണ്ടാ​കും. അ​ഞ്ചി​നു വൈ​കു​ന്നേ​രം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. ഏ​ഴി​നു രാ​വി​ലെ ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ കാ​ൽ​ന​ട തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് ദ​യ​റ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ക സ​മ്മേ​ള​ന​ത്തി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി ല​ബ​ന​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മീ​ഖാ​യേ​ൽ ശെ​മ​വൂ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.


പെ​രു​ന്നാ​ൾ സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് മാ​ർ സ്തേ​ഫാ​നോ​സ് ക​ത്തീ​ഡ്ര​ലി​ൽ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 5.30ന് ​ദ​യ​റ ക​ത്തീ​ഡ്ര​ലി​ൽ ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റി​യോ​സ്, സ​ഖ​റി​യ മാ​ർ പീ​ല​ക്സി​നോ​സ്, മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 8.30ന് ​ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ കു​ർ​ബാ​ന​യ്ക്ക് പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി ആ​ർ​ച്ച്ബി​ഷ​പ് ക്രി​സോ​സ്റ്റ​മോ​സ് മീ​ഖാ​യേ​ൽ ശെ​മ​വൂ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ​നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.