കൊ​ച്ചി​യി​ൽ സ്പോ​ർ​ട്സ് സി​റ്റി വ​രു​ന്നു
Thursday, January 23, 2020 11:54 PM IST
കൊ​​​ച്ചി: കു​​​ട്ടി​​​ക​​ൾ​​ക്ക് മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​കാ​​ൻ ഇ​​​ന്ത്യ​​​ൻ ഹോ​​​ക്കി ടീം ​​​മു​​​ൻ ക്യാ​​​പ്റ്റ​​​ൻ പി.​​​ആ​​​ർ. ശ്രീ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്പോ​​​ർ​​​ട്സ് സി​​​റ്റി വ​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലെ ര​​​ണ്ടേ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണ് സ്പോ​​​ർ​​​ട്സ് സി​​​റ്റി പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​ന്ന​​​ത്. ‘കാം​​​പി​​​യോ​​​ന​​​സ്’ എ​​​ന്ന പേ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ്പോ​​​ർ​​​ട്സ് സി​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​ളെ ​ന​​​ട​​​ക്കും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സെ​​​വ​​​ൻ​​സ് ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​വു​​​ന്ന സി​​​ന്ത​​​റ്റി​​​ക് ട​​​ർ​​​ഫും റോ​​​ള​​​ർ സ്കേ​​​റ്റിം​​​ഗ് ട്രാ​​​ക്കും റോ​​​ള​​​ർ ബോ​​​ൾ കോ​​​ർ​​​ട്ടു​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 10 ബാ​​​ഡ്മി​​​ന്‍റ​​ൻ കോ​​​ർ​​​ട്ടു​​​ക​​​ളും വോ​​​ളി​​​ബോ​​​ൾ, ബാ​​​സ്ക​​​റ്റ്ബോ​​​ൾ കോ​​​ർ​​​ട്ടു​​​ക​​​ളും ജിം​​​നേ​​​ഷ്യ​​​വും ആ​​​രം​​​ഭി​​​ക്കും. മൂ​​​ന്നാം​​​ഘ​​​ട്ട​​​മാ​​യി മി​​​ക​​​ച്ച നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഹോ​​​ക്കി ഗ്രൗ​​​ണ്ടും ഒ​​​രു​​​ക്കു​​​മെ​​ന്നു ശ്രീ​​​ജേ​​​ഷ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


സ്പോ​​​ർ​​​ട്സ് സി​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​ളെ ​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് ബെ​​​ന്നി ബെ​​​ഹ്നാ​​​ൻ എം​​​പി നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ള​​​ക്ട​​​ർ എ​​​സ്.​​​സു​​​ഹാ​​​സ് മു​​​ഖ്യാ​​​ധി​​​ഥി​​​യാ​​​യാ​​​കും. ശ്രീ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ, ഐ.​​​എം. വി​​​ജ​​​യ​​​ൻ, ആ​​​ഷി​​​ക് അ​​​ബു, ജോ​​​ബി മാ​​​ത്യു, നി​​​സാ​​​ർ ഇ​​​ബ്രാ​​​ഹിം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ശ്രീ​​​ജേ​​​ഷി​​​നെ​​​ക്കൂ​​​ടാ​​​തെ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നി​​​സാ​​​ർ ഇ​​​ബ്രാ​​​ഹിം, എം.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, സു​​​രേ​​​ഷ് ഗോ​​​പി​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു സം​​​രം​​​ഭ​​​ക​​​ർ. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്പോ​​​ർ​​​ട്സ് സി​​​റ്റി സി​​​ഇ​​​ഒ നി​​​സാ​​​ർ ഇ​​​ബ്രാ​​​ഹി​​​മും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.