മു​ത്തൂ​റ്റ് സ​മ​രം: ഹ​ർ​ജി​ക​ൾ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും
Thursday, January 23, 2020 11:54 PM IST
കൊ​​​ച്ചി: തൊ​​​ഴി​​​ലാ​​​ളി സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​ന്നു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ശാ​​​ഖ​​​ക​​​ളു​​​ടെ​​​യും മെ​​​യി​​​ൻ ഓ​​​ഫീ​​​സി​​​ന്‍റെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഒ​​​രു വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രും എം​​​ഡി ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​റും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 29ന് ​​​ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഹ​​​ർ​​​ജി മാ​​​റ്റി​​​യ​​​ത്.


മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​ത്തു​​തീ​​​ർ​​​പ്പു ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​ക്കൂ​​​ടി പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.