യൂ​റോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി ദേ​ശീ​യ സ​മ്മേ​ള​നം തു​ടങ്ങി
യൂ​റോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി ദേ​ശീ​യ സ​മ്മേ​ള​നം തു​ടങ്ങി
Thursday, January 23, 2020 11:44 PM IST
കൊ​​​ച്ചി: യൂ​​​റോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ(​​​യു​​​എ​​​സ്ഐ) 53 ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം (യു​​​സി​​​ക്കോ​​​ണ്‍ 2020)​ കൊ​​​ച്ചി ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. സീ​​​നി​​​യ​​​ർ യൂ​​​റോ​​​ള​​​ജി പ്ര​​​ഫ​​​സ​​​ർ റോ​​​യ് ചാ​​​ലി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 3 ഡി ​​​ഇ​​​മേ​​​ജിം​​​ഗ്, റോ​​​ബോ​​​ട്ടി​​​ക് സ​​​ർ​​​ജ​​​റി​​​ക​​​ൾ, ലേ​​​സ​​​ർ ചി​​​കി​​​ത്സ​​​ക​​​ൾ, ലാ​​​പ്രോ​​​സ്കോ​​​പ്പി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ എ​​​ന്നി​​​വ യൂ​​​റോ​​​ള​​​ജി​​​ക് ശ​​​സ്ത്ര​​​ക്രി​​​യ രം​​​ഗ​​​ത്ത് ന​​​ട​​​ത്തി​​​യ സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ വ​​​ള​​​രെ വ​​​ലു​​​താ​​​ണെ​​​ന്നു പ്ര​​​ഫ. റോ​​​യ് ചാ​​​ലി പ​​​റ​​​ഞ്ഞു.

അ​​​ടി​​​വ​​​യ​​​ർ തു​​​റ​​​ന്നു​​​ള്ള യൂ​​​റോ​​​ള​​​ജി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ക്ര​​​മേ​​​ണ ലാ​​​പ്രോ​​​സ്കോ​​​പ്പി​​​ക്, കീ​​​ഹോ​​​ൾ സ​​​ർ​​​ജ​​​റി​​​ക​​​ൾ​​​ക്ക് വ​​​ഴി​​​മാ​​​റി. റോ​​​ബോ​​​ട്ടി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​ന്‍റെ കൈ​​​ക​​​ൾ പോ​​​ലെ ആ​​​ന്ത​​​രി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച് കൃ​​​ത്യ​​​ത​​​യേ​​​റി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന യു​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു ന​​​മ്മ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച നി​​​ർ​​​വ​​​ചി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ​​​യും ചി​​​കി​​​ത്സാ സ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത മാ​​​ത്ര​​​മാ​​​വ​​​രു​​​തെ​​​ന്നു ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. ഓ​​​ർ​​​ഗ​​​നൈ​​​സിം​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​ർ​​​ജ് പി. ​​​ഏ​​​ബ്ര​​​ഹാം, ഓ​​​ർ​​​ഗ​​​നൈ​​​സിം​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​വി. വി​​​നോ​​​ദ്, യു​​​എ​​​സ്ഐ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മ​​​ധു എ​​​സ്. അ​​​ഗ​​​ർ​​​വാ​​​ൾ, യു​​​എ​​​സ്ഐ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ടി.​​​പി. രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.


പു​​​തി​​​യ ഇ​​​മേ​​​ജിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ, വൃ​​​ക്ക​​​സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ൻ​​​സ​​​റി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഇ​​​ല്ലാ​​​തെ ന​​​ട​​​ത്തു​​​ന്ന ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ൾ, വൃ​​​ക്ക നീ​​​ക്കം ചെ​​​യ്യാ​​​തെ വൃ​​​ക്ക​​​യി​​​ലെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ശ​​​സ്ത്ര​​​ക്രി​​​യാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ കോ​​​ണ്‍​ഫ​​​റ​​​സി​​​ൽ പ​​​ഠ​​​ന വി​​​ധേ​​​യ​​​മാ​​​വും. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും വി​​​ദേ​​​ശ രാ​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി 2,500ഓ​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സ​​​മ്മേ​​​ള​​​നം ഞാ​​​യ​​​റാ​​​ഴ്ച സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.