വീടിനു പിന്നിലെ തോട്ടിൽ വീണു രണ്ടു വയസുകാരി മരിച്ചു
വീടിനു പിന്നിലെ തോട്ടിൽ വീണു  രണ്ടു വയസുകാരി മരിച്ചു
Thursday, January 23, 2020 11:44 PM IST
മ​ങ്കൊ​ന്പ്: വീ​ടി​നു പി​ന്നി​ലെ തോ​ട്ടി​ൽ വീ​ണു ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് ത​ണി​ച്ചി​ശേ​രി ജോ​ഫി​ൻ തോ​മ​സി​ന്‍റെ മ​ക​ൾ ജൊ​ഹാ​ന(​അ​മ്മു)​ ആണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തിനാണ് സം​ഭ​വം. ഇതിന് അ​ല്പം മു​ൻ​പു​വ​രെ ജൊ​ഹാ​ന മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, കു​ട്ടി​യു​ടെ അ​മ്മ ജോ​മോ​ൾ മൂ​ത്ത കു​ട്ടി ജൊ​വാ​ന​യെ​യും കൂ​ട്ടി പാ​ത്രം ക​ഴു​കാ​നാ​യി വീ​ടി​നു പി​ന്നി​ലു​ള്ള തോ​ട്ടി​ലെ ക​ട​വി​ലേ​ക്കു പോ​യി. പി​ന്നാ​ലെ ജൊ​ഹാ​ന​യും പോ​യ​തു മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല. അ​ഞ്ചു മി​നി​റ്റി​നു ശേ​ഷം പാ​ത്രം ക​ഴു​കി ജോ​മോ​ൾ തി​രി​കെ വീ​ട്ടി​നു​ള്ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്.


തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ തോ​ട്ടി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​യ്ക്കെ​ടു​ത്ത കു​ട്ടി​യെ ജോ​ഫി​നും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ആ​ദ്യം വെ​ളി​യ​നാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ഇ​വി​ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം തു​ട​ർ​ന്ന് 108 ആം​ബു​ല​ൻ​സി​ൽ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.