എ​ട​യാ​ര്‍ മോ​ഷ​ണം: ഒ​രു കി​ലോ സ്വ​ര്‍​ണം കോ​ട്ട​യ​ത്തുനിന്നു ക​ണ്ടെ​ടു​ത്തു
Wednesday, January 22, 2020 11:50 PM IST
കൊ​​​ച്ചി: ആ​​ലു​​വ എ​​​ട​​​യാ​​​റി​​​ല്‍നി​​​ന്നു മോ​​​ഷ്ടാ​​​ക്ക​​​ള്‍ ക​​​ട​​​ത്തി​​​യ സ്വ​​​ര്‍​ണ​​ശേ​​​ഖ​​​ര​​​ത്തി​​​ലെ ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണം എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ടു​​​ത്തു. കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ കാ​​​വാ​​​ലം സ്വ​​​ദേ​​​ശി ദീ​​​പ​​​ക്, മ​​​ട​​​ക്ക​​​ത്താ​​​നം സ്വ​​​ദേ​​​ശി അ​​​ജ്മ​​​ല്‍, തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ജ​​​മാ​​​ല്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി കോ​​​ട്ട​​​യ​​​ത്ത് ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ലാ​​​ണ് സ്വ​​​ര്‍​ണം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

2019 മേ​​​യ് ഒ​​​മ്പ​​​തി​​​നാ​​​യി​​​രു​​​ന്നു എ​​​ട​​​യാ​​​റി​​​ലെ സി​​​ജി​​​ആ​​​ര്‍ മെ​​​റ്റ​​​ലോ​​​യ്സ് സ്വ​​​ര്‍​ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​ശാ​​​ല​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്ന സ്വ​​​ര്‍​ണം പ്ര​​​തി​​​ക​​​ള്‍ ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ​​​ത്. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഗേ​​​റ്റി​​​ന് മു​​​ന്നി​​​ലെ​​​ത്തി​​​യ വാ​​​ഹ​​​ന​​​ത്തി​​​ല്‍നി​​​ന്ന് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ച്ചു സ്വ​​​ര്‍​ണം ക​​​വ​​​ര്‍​ന്നു​​​വെ​​​ന്നാ​​​ണ് കേ​​​സ്. ആ​​​റ് കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് സൂ​​​ച​​​ന. കേ​​​സി​​​ല്‍ അ​​​ഞ്ച് പേ​​​രെ പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.


പ​​​ഴ​​​യ സ്വ​​​ര്‍​ണം വ്യാ​​​പാ​​​രം ചെ​​​യ്യു​​​ന്ന കോ​​​ട്ട​​​യ​​​ത്തെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ 1.6 കി​​​ലോ സ്വ​​​ര്‍​ണം വി​​​റ്റു​​​വെ​​​ന്നു ദീ​​​പ​​​ക് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​ക​​​ളു​​​മാ​​​യി ഇ​​​ന്നു മൂ​​​വാ​​​റ്റു​​​പു​​​ഴ, തൊ​​​ടു​​​പു​​​ഴ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.