സെ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ക്കരുതെന്ന ആ​ഹ്വാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ബിജെപി
സെ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ക്കരുതെന്ന ആ​ഹ്വാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ബിജെപി
Tuesday, January 21, 2020 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ൻ​​​സ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ടെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ഹ്വാ​​​നം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​വും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നു​​​ള്ള പ്രേ​​​ര​​​ണ​​​യും ആ​​​ണെ​​​ന്ന് ബി​​​ജെ​​​പി. അ​​​ർ​​​ഹി​​​ക്കു​​​ന്ന അ​​​വ​​​ജ്ഞ​​​യോ​​​ടെ ഇ​​​ട​​​ത് മു​​​ന്ന​​​ണി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നും സെ​​​ൻ​​​സ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ർ​​​വാ​​ത്മ​​​നാ സ​​​ഹ​​​ക​​​രി​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി വ​​​ക്താ​​​വ് എം.​​​എ​​​സ്. കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സെ​​​ൻ​​​സ​​​സ് രാ​​​ഷ്‌​​ട്രീ​​​യ പ​​​രി​​​പാ​​​ടി​​​യ​​​ല്ല. അ​​​തി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ക ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ണ്. ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു വ​​​രു​​​ത്തു​​​ന്ന​​​താ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭ​​​വി​​​ഷ്യ​​​ത്തു​​​ക​​​ളു​​​ടെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കാ​​​യി​​​രി​​​ക്കും. ഭ​​​ര​​​ണ​​​വും സ​​​മ​​​ര​​​വും ഇഎംഎ​​​സി​​​ന്‍റെ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ണ്. സെ​​​ൻ​​​സ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ട് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള യു​​​ദ്ധ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി കാ​​​ണേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ജ​​​ന​​​ങ്ങ​​​ളെ ബ​​ന്ദി​​​യാ​​​ക്കു​​​ക​​​യാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​തെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.