കേ​ര​ളസ​ഭ​യി​ൽ പ്രേ​ഷി​ത രൂ​പാ​ന്ത​രീ​ക​ര​ണം സം​ഭ​വി​ക്ക​ണം: ജോ​സ​ഫ് മാ​ർ തോ​മ​സ്
കേ​ര​ളസ​ഭ​യി​ൽ പ്രേ​ഷി​ത രൂ​പാ​ന്ത​രീ​ക​ര​ണം  സം​ഭ​വി​ക്ക​ണം: ജോ​സ​ഫ് മാ​ർ തോ​മ​സ്
Tuesday, January 21, 2020 11:37 PM IST
കൊ​​​ച്ചി: ദ​​​രി​​​ദ്ര​​​രോ​​​ടും മാ​​​റ്റി​​​നി​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും പ​​​ക്ഷം ചേ​​​ർ​​​ന്നു ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​ഭ ലോ​​​ക​​​ത്തി​​​ൽ സാ​​​ക്ഷ്യം ന​​​ല്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്. കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ പ്രേ​​​ഷി​​​ത രൂ​​​പാ​​​ന്ത​​​രീ​​​ക​​​ര​​​ണം സം​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​ഖ്യാ​​​പി​​​ച്ച മി​​​സി​​​യോ ദേ​​​യി 2020 ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്വ​​​ഭാ​​​വ​​​ത്താ​​​ലേ പ്രേ​​​ഷി​​​ത​​​യാ​​​യ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​സ്വ​​​ഭാ​​​വ​​​ത്തി​​​നു മ​​​ങ്ങ​​​ലേ​​​ല്ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ. സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ഭി​​​ന്ന​​​ത​​​ക​​​ൾ മ​​​റ​​​ന്നു കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ വ​​​ർ​​​ത്തി​​​ക്കാ​​​നും അ​​​ജ​​​പാ​​​ല​​​ന ദൗ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ നി​​​ര​​​ന്ത​​​ര സാ​​​ന്നി​​​ധ്യ​​​മാ​​​യി​ മാ​​​റാ​​​നും എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളും പ​​​രി​​​ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്ക​​​ണം. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ഒ​​​രു മാ​​​ന​​​സാ​​​ന്ത​​​രം സ​​​ഭ​​​യ്ക്കാ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, പ്ര​​​ഫ എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത്, പ്ര​​​ഫ ആ​​​ലീ​​​സു​​​കു​​​ട്ടി, സി​​​സ്റ്റ​​​ർ സി​​​സി എ​​​സ്എ​​​ബി​​​എ​​​സ്, ബ്ര​​​ദ​​​ർ ജൂ​​​ഡ്സ​​​ണ്‍, ബ്ര​​​ദ​​​ർ ജോ​​​സ് ഓ​​​ലി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്രേ​​​ഷി​​​ത​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രേ​​​ഖ​​​യെ സം​​​ബ​​​ന്ധി​​​ച്ചു ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു. ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​ർ പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.